ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ 100 ഒഴിവുകള്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ നൂറ് ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. മഥുര റിഫൈനറിയിലേക്കാണ് നിയമനം.
അപേക്ഷിക്കാനുള്ള പ്രായപരിധി:
2016 സെപ്റ്റംബര്‍ 30 അടിസ്ഥാനത്തില്‍ 18നും 30നും മധ്യേ. എസ്.സി, എസ്.ടിക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ് രീതി:
എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്, കായികക്ഷമതാ പരിശോധന, വെദ്യപരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍.
തസ് തികകളും യോഗ്യതയും:
ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് (പ്രൊഡക്ഷന്‍):
ഒഴിവുകള്‍: 34
യോഗ്യത: കെമിക്കല്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ, ബി.എസ്.സി മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്
(പവര്‍ ആന്‍ഡ് യൂട്ടിലിറ്റി):
ഒഴിവുകള്‍: 10
യോഗ്യത: മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിവറിമര, ബോയ്‌ലര്‍ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്.
മെട്രിക്കുലേഷനും ഫിറ്റര്‍ തസ്തികയില്‍ ഐ.ടി.ഐയും ബോയ്‌ലര്‍ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും ബി.എസ്.സി (പി.സി.എം), ബോയ്‌ലര്‍ ട്രേഡില്‍ അപ്രന്റിസ്ഷിപ് ട്രെയ്‌നിങ്ങുമുള്ളവര്‍ക്കും അപേക്ഷിക്കാം. ഡിപ്ലോമക്കാര്‍ക്ക് ഒരു വര്‍ഷത്തെ പരിചയം ആവശ്യമാണ്.
ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍):
ഒഴിവുകള്‍: 22
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ 50 ശതമാനം മാര്‍ക്കോടെ മൂന്നു വര്‍ഷത്തെ ഡിപ്ലോമ, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് (മെക്കാനിക്കല്‍):
ഒഴിവുകള്‍: 17
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ 50 ശതമാനം മാര്‍ക്കോടെ മൂന്നു വര്‍ഷത്തെ ഡിപ്ലോമ, മെട്രിക്കുലേഷനും ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐയും, ഒരു വര്‍ഷത്തെ പരിചയം.
ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് (ഇന്‍സ്ട്രുമെന്റേഷന്‍):
ഒഴിവുകള്‍: 11
യോഗ്യത: ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോളില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് (ഫയര്‍ ആന്‍ഡ് സേഫ്റ്റി):
ഒഴിവുകള്‍: 06
യോഗ്യത: എന്‍.എഫ്.എസ്.സി നാഗ്പുരില്‍നിന്നോ മറ്റേതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍നിന്നോ സബ് ഓഫിസേഴ്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
അപേക്ഷാ ഫീസ്:
150 രൂപ. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴി ഫീസ് അടക്കാം. എസ്.സി, എസ്.ടി, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്കു ഫീസില്ല.
അപേക്ഷിക്കേണ്ട വിധം:
www.iocl.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
അപേക്ഷിക്കാവുന്ന അവസാന തിയതി:
ഒക്ടോബര്‍ 22
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."