സ്വാശ്രയ ഫീസ് വര്‍ധനവിന് പിന്നില്‍ അഴിമതിയുടെ ദുര്‍ഗന്ധം
വാടാനപ്പള്ളി: സ്വശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം ഫീസ് വര്‍ധിപ്പിച്ച പിണറായി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിന് പിന്നില്‍ അഴിമതിയുടെ ദുര്‍ഗന്ധമുണ്ടെന്നും സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് കീഴ്പ്പെട്ട സി.പി.എം വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണന്നും മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂണ്‍റഷീദ് പറഞ്ഞു.
സ്വാശ്രയ ഫീസ് വര്‍ധനവിനെതിരെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യുവജന നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് തളിക്കുളത്ത് നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമ പഞ്ചായത്തംഗം പി.എസ് സുല്‍ഫിക്കര്‍ അധ്യക്ഷനായിമുസ്ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.എം അബ്ദുള്ജമ്പാര്, മുസ്ലിംയൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് തളിക്കുളം, വി.സി ഗഫൂര്‍, കെ.എസ് റഹ്മത്തുള്ള, ഹിറോഷ് ത്രിവേണി, ഗഫൂര്‍ തളിക്കുളം, എ.എച്ച് ഫൈസല്‍, എ.എ മുനീര്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്കി.
തൃശൂര്‍: സ്വാശ്രയ മെഡിക്കല്‍ ഫീസ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ യു.ഡി.വൈ.എഫ് നേതാക്കളായ അഡ്വ.പി.എം സാദിഖലി, സി.കെ സുബൈര്‍, പി.കെ ഫിറോസ്, ഡീന്‍ കുര്യാക്കോസ് എന്നിവരെ പൊലിസ് ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ പ്രകടനം നടത്തി.
മുസ്ലിം ലീഗ് ജില്ല കമ്മിറ്റി ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കോര്പ്പറേഷന് പരിസരത്ത് സമാപിച്ചു. സര്‍ക്കാരിന്റെ സാശ്രയ നയം തിരുത്തണമെന്നും അല്ലാത്തപക്ഷം കൂടുതല്‍ പ്രതിഷേധങ്ങളുമായി യൂത്ത്ലീഗ് സമരമുഖത്ത് തുടരുമെന്നും പ്രകടന ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്സല് പറഞ്ഞു.
ജില്ലാ സെക്രട്ടറി പി.കെ ഷാഹുല്‍ ഹമീദ്, പി.എ അബ്ദുല്‍ കരീം, ആര്.എം മനാഫ്, നൗഷാദ് തെരുവത്ത്, ഒ.എച്ച് റസാഖ്, ആര്.കെ സിയാദ്, അഷ്ക്കര്‍ കുഴിങ്ങര എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍ സ്വാഗതവും ട്രഷറര്‍ പി.എം മുസ്തഫ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."