പട്ടികജാതി യുവതി യുവാക്കള്‍ക്ക് സ്വയം തൊഴിലിനായി നല്‍കിയ പണം അട്ടിമറിച്ചതായി ആരോപണം
കുന്നംകുളം: പട്ടികജാതി വിഭാഗത്തിലെ അഭ്യസ്ഥ വിദ്യരായ യുവതി യുവാക്കള്‍ക്ക് സ്വയം തൊഴിലിനായി കേരള സ്റ്റേറ്റ് പൗള്‍ട്രി കോര്‍പറേഷന് സര്‍ക്കാര്‍ നല്‍കിയ മൂന്ന് കോടിയില്‍പരം രൂപയുടെ പദ്ധതി അട്ടിമറിച്ചതായി ആരോപണം. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പി ലാക്കാതെ ഉപഭോക്താക്കളെ വഞ്ചിച്ചതായും ദളിത് സംരക്ഷണ സമിതി ആരോപിച്ചു.
2014 - 15 വര്‍ഷത്തിലെ പദ്ധതിയിലുള്‍പെടുത്തിയാണ് ഒരു ജില്ലയില്‍ 58 ലക്ഷം രൂപ വീതം ആറ് ജില്ലകളിലേക്കായി മൂന്ന് കോടിയിലേറെ രൂപ കോര്‍പറേഷന്‍ കൈപറ്റിയത്. തുടര്‍ന്ന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയും, കൂടികാഴ്ച പൂര്‍ത്തിയാക്കുകയും ചെയ്തു. മുട്ടകോഴിയേയും, ഇറച്ചികോഴകളേയും വളര്‍ത്തുന്നതായിരുന്നു പദ്ധതി. ഗുണഭോക്താക്കള്‍ക്ക് ആളോഹരി 46000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപവരെയായിരുന്നു തുക വകയിരുത്തിയിരുന്നത്. ഈ പണം തിരിച്ചടക്കേണ്ടാത്ത തുമാണ്. പദ്ധതി നടപ്പിലാക്കുന്നതിനായി കൂടു പണിയാന്‍ ഏല്‍പിച്ചവര്‍ ഇതുവരേയും മാതൃകാ കൂട് നിര്‍മിച്ചു നല്‍കിയില്ലെന്നും അതുകൊണ്ടാണ് പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്തതെന്നുമാണ് കെപ്‌കോയിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം. കോഴികളെ പാര്‍പ്പിക്കുന്നതിനായി പ്രത്യേക തരത്തിലായാണ് കൂട് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും, ഇത്തരം കൂടുകളാണ് കെപ്‌കോ പദ്ധതിക്കായ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്ന തെന്നും, അത്തരം കൂടുണ്ടാക്കുന്നതിനായുള്ള തൊഴിലാളികളെ കിട്ടാത്തതാണ് ഇത്രയും വൈകിയതെന്നുമാണ് പറയുന്നത്. 25000 രൂപയാണ് കൂടിനായി വകയിരുത്തിയ തുക. പദ്ധതി പ്രകാരം കോഴികളുടെ മുട്ടയും ഇറച്ചിയും വിറ്റാല്‍ ഇതിലിരട്ടി പണം ലഭിക്കേണ്ട സമയം കഴിഞ്ഞിട്ടും ഇപ്പോഴും ഉദ്യോഗസ്ഥര്‍ കൂടിന്റെ ഡിസൈന്‍ തിരഞ്ഞ് നടപ്പാണത്രെ. കൂടിന്റെ പ്രത്യേകതയെ കുറിച്ചന്വേഷിച്ചപ്പോള്‍ അത് എം.ഡിയോട് നേരിട്ടന്വേഷിക്കണമെന്നും അദ്ദേഹം സ്ഥലത്തില്ലെന്നുമാണ് മറുപടി. തെരഞ്ഞെടുക്കപെട്ട ഗുണഭോക്താക്കള്‍ വിഷയം സംബന്ധിച്ച് പരാതികള്‍ പലതും നല്‍കിയെങ്കിലും ആര്‍ക്കും കാര്യമായ മറപടിയൊന്നും പറയാനില്ല. അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ വകയി രുത്തിയ പണം, അതേവിഭാഗത്തിന്റെ ഉന്നമനത്തിനെന്ന പേരില്‍ പ്രതിമാസ ശമ്പളം പറ്റുന്നവര്‍ തന്നെ നഷ്ടപെടുത്തുകയോ, സ്വന്തം കീശ വീര്‍പ്പിക്കുകയോ ചെയ്യുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ഇവര്‍ പറയുന്നു.
പട്ടികജാതികളുടെ പേരില്‍ ശമ്പളം പറ്റി ഈ വിഭാഗ ത്തിന്റെ അവകാശങ്ങള്‍ ഹനിക്കുകയും തട്ടിയെടുക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുന്നിലെത്തിക്കുമെന്നും, കെപ്‌ക്കോയുടെ അഴിമതിക്കെതിരെ പ്രത്യക്ഷ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡി.എസ്.എസ് സംസ്ഥാന ചെയര്‍മാന്‍ ടി.കെ ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."