HOME
DETAILS
MAL
മീറ്റര്‍ റീഡിംഗിനെത്തിയ താല്കാലിക ജീവനക്കാരിക്കും ഭര്‍ത്താവിനും മര്‍ദനം
backup
October 05 2016 | 19:10 PM
കൊടുങ്ങല്ലൂര്‍: വാട്ടര്‍ അതോരിറ്റിയുടെ മീറ്റര്‍ റീഡിംഗിനെത്തിയ താല്കാലിക ജീവനക്കാരിക്കും ഭര്‍ത്താവിനും മര്‍ദനം.
വാട്ടര്‍ അതോരിറ്റി നാരായണമംഗലം സെക്ഷന്‍ കീഴില്‍ ജോലി ചെയ്യുന്ന താല്കാലിക ജീവനക്കാരി എടവിലങ്ങ് കാര തോപ്പില്‍ സുനില്‍കുമാറിന്റെ ഭാര്യ ശാലിനി (36), ഭര്‍ത്താവ് സുനില്‍കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വൈകീട്ട് അഞ്ച് മണിയോടെ അഴീക്കോട് വെച്ചായിരുന്നു സംഭവം. മീറ്റര്‍ റീഡിംഗിനിടയില്‍ എത്തിയ ആള് പണം ആവശ്യപ്പെടുകയും പണം നല്കാന് വിസമ്മതിച്ച ശാലിനിയെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു.
ഇതിനെ ചോദ്യം ചെയ്ത ഭര്‍ത്താവ് സുനില്‍കുമാറിനും മര്‍ദനമേറ്റു. നിരവധി കേസുകളിലുള്‍പ്പെട്ട ആളാണ് ഇവരെ മര്‍ദിച്ചതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."