ബദിയടുക്ക നഗരത്തിലെ വൈദ്യുതി മുടക്കത്തിനു പരിഹാരമാകുന്നു
ബദിയടുക്ക: ബദിയടുക്ക നഗരത്തില്‍ ഇടക്കിടെയുള്ള വൈദ്യുതി മുടക്കത്തിനു പരിഹാരമാകുന്നു. ഇതിനായി പുതിയലൈനുകള് സ്ഥാപിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചു വരുന്നു.
ഇതോടെ നഗരത്തിന് പുറത്ത് പ്രസരണത്തില്‍ തകരാര്‍ സംഭവിച്ചാല്‍ നഗരത്തില്‍ വൈദ്യുതി മുടങ്ങുന്നത് ഇല്ലാതാകും.
നിലവില്‍ നീര്ച്ചാല്, ശങ്കരമൂല, ചൌക്കാര് പ്രദേശങ്ങളിലേക്കും ഒരേ ലൈനില്കൂടിയാണ് വൈദ്യുതി വിതരണം നടക്കുന്നത്. ഈ പ്രദേശങ്ങളില്‍ ലൈനില്‍ തകരാറുണ്ടായാല്‍ ബദിയടുക്ക നഗരത്തിലും വൈദ്യുതി തടസമുണ്ടാകും.
ഇതൊഴിവാക്കാനാണു അപ്പര്‍ ബസാര്‍, പൈക്ക കോംപ്ലക്സ്, ടൗണ്‍, കാംപ്കൊ, പെട്രോള്‍ പമ്പ് എന്നിവയുടെ സമീപത്തു സ്ഥാപിച്ചിട്ടുള്ള ട്രാന്സ്ഫോമറുകളിലേക്കു നേരിട്ടു ലൈന്‍ വലിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഒരു വര്‍ഷം മുമ്പ് ഇതിനായി പദ്ധതി തയാറാക്കിയെങ്കിലും ഇതു നടപ്പാക്കാനുള്ള നടപടികള്‍ അധികൃതര്‍ ഇപ്പോഴാണു സ്വീകരിക്കുന്നത്.
ഇതിനു വേണ്ടി എ പോള്‍ തൂണുകള്‍ പ്രദേശത്ത് ഇറക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."