കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക്; യാത്രക്കാരെ വലച്ചു
കായംകുളം: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കിയത് വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരെ വലച്ചു.30-ാം തീയതി ലഭിക്കേണ്ട ശമ്പളം അഞ്ച് ദിവസം പിന്നിട്ടിട്ടും ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് പണിമുടക്കാരംഭിച്ചത്.
ഴിഞ്ഞ ദിവസങ്ങളില്‍ ബിഎംഎസ്,എഐടിയുസി,ഐഎന്‍ടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ബസ്‌സ്റ്റേഷനില്‍ ധര്‍ണ്ണ നടത്തിയിരുന്നു.ഇന്നലെ മുതല്‍ നിരാഹാര സമരം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ ഡ്യൂട്ടിക്കെത്തിയവര്‍ നിരാഹാര സമരക്കാര്‍ക്കൊപ്പമിരുന്ന് പണിമുടക്കുകയായിരുന്നു.പുലര്‍ച്ചെ മുതല്‍ ബസ് കാത്ത് പലയിടങ്ങളില്‍ നിന്നവരും വിദ്യാര്‍ത്ഥികളും ബസ്റ്റാന്റില്‍ എത്തിയെങ്കിലും ട്രിപ്പ് തുടങ്ങാന്‍ ജീവനക്കാര്‍ കൂട്ടാക്കിയില്ല.
പിന്നീട് യാത്രക്കാര്‍ സ്വകാര്യ ബസുകളെ അഭയംപ്രാപിച്ചു.കായംകുളം ഡിപ്പോയില്‍ 78 ഷെഡ്യൂളുകളാണ് ഉള്ളത് ഇതില്‍ മൂന്ന് സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസുകള്‍ മാത്രമാണ് ഇന്നലെ ട്രിപ്പ് നടത്തിയത്.500ഓളം തൊഴിലാളികളാണ് ഡിപ്പോയില്‍ ഉള്ളത്.ഇവര്‍ ഒന്നടങ്കം സമരരംഗത്തെത്തിയതോടെ ഫാസ്റ്റ് പാസഞ്ചര്‍,ഓര്‍ഡിനറി മുതലായ സര്‍വ്വീസുകള്‍ പ്രവര്‍ത്തിപ്പിക്കാനാകാതെ ഡിപ്പോ അധികാരികള്‍ കുഴഞ്ഞു. 50ലക്ഷം രൂപാ ശമ്പള ഇനത്തില്‍ കായംകുളം ഡിപ്പോയിക്ക് മാത്രം ലഭിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."