തെരുവു നായ പ്രശ്നം: നിരാഹാര സമരം നടത്തി
തുറവൂര്‍: മനുഷ്യജീവന് ഭീഷണി ഉയര്‍ത്തി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനസംരക്ഷണ മുന്നണി ഭാരവാഹികള്‍ എഴുപുന്ന ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നിരാഹാര സമരം നടത്തി.സാമൂഹ്യ പ്രവര്‍ത്തകനായ ബി.റെജി.ഉദ്ഘാടനം ചെയ്തു.തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ എന്നി പഞ്ചായത്തുകളിലെ ജനങ്ങള്‍ തെരുവ് നായ്ക്കളുടെ ഭീഷണിയിലാണെന്നും ജനങ്ങളെ സംരക്ഷിക്കാന്‍ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് ജനസംരക്ഷണ മുന്നണി ചെയര്മാന് വി.ജെ. ദാസ് കട്ടന്‍, കണ്‍വീനര്‍ സി.ഡി.തങ്കച്ചന് എന്നിവര്‍ പറഞ്ഞു. ഇവര്‍ രണ്ടു പേരുമാണ് നിരാഹാര സമരം നടത്തിയത്.സി.എ.തങ്കച്ചന്, ചിത്രാംഗദന്‍, പ്രസന്നന് ,ശ്രീധരന്, എഴുപുന്ന ഗ്രാമ പഞ്ചായത്തംഗങ്ങളായ എന്‍.കെ.രാജീവന്, ഷാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."