സാമൂഹ്യസേവന രംഗത്ത് സംഘടനകള്‍ സജീവമാകണം: സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ
തിരുവനന്തപുരം: സാമൂഹ്യസേവന രംഗത്ത് സന്നദ്ധ സംഘടനകള്‍ സജീവമാകണമെന്ന് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫിസും ആന്‍ഡി നാര്‍ക്കോട്ടിക്സ് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും (അനാസി) സംയുക്തമായി നെയ്യാര്‍ഡാം എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തില്‍ നിന്നും മോചനമുണ്ടാകണമെങ്കില്‍ ചിന്താഗതിയിലും ജീവിത ശൈലികളിലും മാറ്റമുണ്ടാകണം.സ്കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ച് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ വിപണനം നടക്കുന്നത് വ്യാപകമാണ്. പെണ്‍കുട്ടികളുടെ സ്കൂള്‍ബാഗ് വഴി കഞ്ചാവ് കടത്തുന്നത് കണ്ടെത്തിയിരുന്നു. ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷ നല്‍കണം. ചില ഔഷധ നിര്‍മാണ കമ്പനികള്‍ പോലും ഇത്തരത്തിലുള്ള പ്രവണതകള്‍ കാണിക്കുന്നുണ്ട്. സന്നദ്ധ സംഘടനകള്‍ക്കും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെയും എക്സൈസ് പൊലിസ് വകുപ്പിനെയും സഹായിക്കാന്‍ കഴിമെന്നും എം.എല്‍.എ പറഞ്ഞു. നെടുമങ്ങാട് ഡിവൈ.എസ്.പി ഇ.എസ്. ബിജുമോന് മുഖ്യപ്രഭാഷണം നടത്തി.
അനാസി ഡയറക്ടര്‍ കള്ളിക്കാട് ബാബു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മാത്യു ഇടശേരി,ഡോ.അജോഷ് തമ്പി, അഡ്വ.എം.വിജയകുമാര്‍ ജില്ലാ പി.ആര്.ഡി അസി. എഡിറ്റര്‍ സി.എഫ് ദിലീപ്കുമാര് പ്രസംഗിച്ചു. ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം എം.എല്‍.എ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."