പള്ളിച്ചല്‍ ഇറിഗേഷന്‍ ഓഫിസ് ഉപരോധിച്ചു
കോവളം: കല്ലിയൂര്‍ പഞ്ചായത്ത് ഭരണസമിതിയുടേയും കര്‍ഷക മോര്‍ച്ചയുടേയും നേതൃത്വത്തില്‍ പള്ളിച്ചല്‍ ഇറിഗേഷന്‍ ഓഫിസ് ഉപരോധിച്ചു. ബാലരാമപുരം ഭാഗത്ത് നിന്നും വരുന്ന കനാല്‍ ബണ്ട് പൊട്ടിയതിനാല്‍ കല്ലിയൂര്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വെള്ളം ലഭിക്കാതെയായിട്ട് ആഴ്ചകള്‍ കഴിഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ കൃഷി നടക്കുന്ന പ്രദേശമാണിത്. കാലാവസ്ഥ അനുകൂലമായതിനാല്‍ പല കൃഷിക്കാരും കാര്‍ഷിക വൃത്തിയിലേക്ക് കടന്ന സമയത്താണ് ജലത്തിന്റെ ഭൗര്‍ലഭ്യം അനുഭവപ്പെട്ടു തുടങ്ങിയത്. ഇക്കാരണത്താല്‍ കൃഷി വ്യാപകമായി നശിക്കുന്ന ദയനീയ സ്ഥിതിയാണ്. ഭൂരിഭാഗം കൃഷിക്കാരും സ്വന്തമായി കൃഷി സ്ഥമില്ലാത്തതിനാല്‍ വലിയ തുകയ്ക്ക് പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. രാവിലെ പത്തു മണിയോട് കൂടി ആരംഭിച്ച ഉപരോധസമരം കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജി.പി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണസമിതി ഔദ്യേഗികമായി നിരന്തരം ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിയോടു കൂടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം അവസാനിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കി വൈള്ളം എത്തിക്കാനുള്ള സംവിധാനം ഉണ്ടാകുമെന്നും സമയാസമയങ്ങളില്‍ കനാല്‍ വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ഉറപ്പ് ലഭിച്ചതായി നേതാക്കള്‍ അറിയിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കട്ടച്ചല്‍ കുഴി രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലതാകുമാരി, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി, വൈസ് പ്രസിഡന്റ് എസ് കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കല്ലിയൂര്‍ പത്മകുമാര്‍, ജയന്തി, ജനപ്രതിനിധികളായ രാജലക്ഷ്മി, സരിത സനല്‍കുമാര്‍, നേതാക്കളായ പള്ളിച്ചല്‍ സദാശിവന്‍, വിജയകുമാര്‍, ബിജു എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."