നേതാവിനു നേരെ അക്രമം: പ്രതികളെ പിടികൂടാത്തതില്‍ യൂത്ത്ലീഗ് പ്രക്ഷോഭത്തിന്
വടകര: യൂത്ത് ലീഗ് മണിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ അഹമ്മദ് സാലിയെ അക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാതെ പൊലിസ് അനാസ്ഥ തുടരുകയാണെന്ന് യൂത്ത് ലീഗ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമന്നാവശ്യപ്പെട്ട് എട്ടിന് ശനിയാഴ്ച പയ്യോളി പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.
അഹമ്മദ് സാലിക്കു നേരെ അക്രമമുണ്ടായി അഞ്ച് ദിവസം കഴിഞ്ഞിട്ടും ഒരാളെ പോലും പൊലിസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല.
പ്രതികള്‍ ചെരണ്ടത്തൂരിലും പരിസരങ്ങളിലും കറങ്ങി നടക്കുമ്പോഴും വധശ്രമക്കേസിലെ പ്രതികളെ പിടികൂടുന്നതിന് പൊലിസ് നടപടിയെടുക്കുന്നില്ല. അതേസമയം എസ്.എഫ്.ഐ നേതാവിന് മര്‍ദ്ദനമേറ്റു എന്ന പരാതില്‍ എം.എസ്.എഫ് പ്രവര്‍ത്തകരെ കോളജ് കാംപസില്‍ കടന്നാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. പക്ഷപാത നിലപാടാണ് പൊലീസ് കൈകൊള്ളുന്നതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
ഇതു സംബന്ധിച്ച് ചേര്‍ന്ന ഭാരവാഹികളുടെ യോഗം സംസ്ഥാന യൂത്ത്ലീഗ് സെക്രട്ടറി കെ.ടി അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. പി.പി റഷീദ് അധ്യക്ഷനായി.
എം.പി ഷാജഹാന്, എഫ്.എം മുനീര്‍, എം.എം മുഹമ്മദ്, പി. അബ്ദുറഹിമാന്, സാദിഖ് മണിയൂര്‍, റഷാദ് വി.എം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."