കുടിയേറ്റ നിയമം പരിഷ്കരിക്കാന്‍ ശ്രമിക്കും: പാറക്കല്‍ അബ്ദുല്ല
ദോഹ: പ്രവാസികള്‍ ഇന്ന് അനുഭവിക്കുന്ന പല പ്രശ്നങ്ങളുടെയും മൂലകാരണമായ അരനൂറ്റാണ്ടു പഴക്കമുള്ള കുടിയേറ്റ നിയമം പരിഷ്കരിക്കുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. ഇന്ത്യന്‍ മീഡിയാ ഫോറം(ഐ.എം.എഫ്) സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികള്‍ക്ക് 5,000 രൂപ മാസ പെന്ഷന് നല്‍കുക, ഗള്‍ഫ് രാജ്യങ്ങളിലും മറ്റും നോര്‍ക്കയുടെ ഹെല്പ് ഡെസ്ക് ആരംഭിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ പ്രവാസി കമ്മിറ്റിക്കു മുന്പില് സമര്‍പ്പിച്ചിട്ടുണ്ട്. ഐ.എം.എഫ് പോലെയുള്ള ഉത്തരവാദപ്പെട്ട സംഘടനകള്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തയാറാക്കി നല്‍കണമെന്നും പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു.
മീറ്റ് ദ പ്രസില്‍ ഐ.എം.എഫ് പ്രസിഡന്റ് ജിബി മാത്യു അധ്യക്ഷനായി. കെ. മുജീബ്റഹ്മാന്‍, ഐ.എം.എ റഫീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."