കെ.എസ്.ആര്.ടി.സി പണിമുടക്ക് യാത്രക്കാരെ വലച്ചു
കോഴിക്കോട്: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പണിമുടക്കിയത് യാത്രക്കാരെ വലച്ചു. കോഴിക്കോട് നിന്നു പുറപ്പെടേണ്ട സര്‍വിസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചതാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയത്. ജില്ലയില്‍ പാവങ്ങാട്, താമരശ്ശേരി, തൊട്ടില്‍പ്പാലം എന്നീ ടിപ്പോകളിലും വടകര, തിരുവമ്പാടി ഓപറേറ്റിങ് സെന്ററിലും നടക്കാവ് റീജ്യനല്‍ വര്‍ക്ക്ഷോപ്പ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഒക്ടോബര്‍ അഞ്ചാം തിയതി ആയിട്ടും സെപ്റ്റംബര്‍ മാസത്തെ ശമ്പളമെത്താത്തതില് പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.
ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് 50 സര്‍വിസുകള്‍ ഇന്നലെ പൂര്‍ണമായും നിര്‍ത്തിവച്ചു. കല്‍പ്പറ്റ, തിരുമ്പാടി, താമരശ്ശേരി ഡിപ്പോകളിലെ സര്‍വിസുകളും പൂര്‍ണമായും നിലച്ചു. കോഴിക്കോട്ടെ മുഴുവന്‍ ഡിപ്പോകളിലുമായി 25 ശതമാനം പേര്‍ക്കാണ് ഇന്നലെ വരെ ശമ്പളം ലഭിച്ചത്. 2000ത്തോളം വരുന്ന ജീവക്കാര്‍ക്കാണ് സെപ്റ്റംബര്‍ മാസത്തെ ശമ്പളം ലഭിക്കാനുള്ളത്. സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തിട്ടില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിന് നേതൃത്വം നല്‍കുമെന്ന് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കിങ് യൂനിയന്‍ ജില്ലാ സെക്രട്ടറി പി. ഗിരീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."