HOME
DETAILS

ജില്ലയിലെ ബസ് ജീവനക്കാരും ഇനി കാമറ നിരീക്ഷണത്തില്‍

  
backup
October 05 2016 | 22:10 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81




കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസുകളിലും സ്‌കൂള്‍ ബസുകളിലും സി.സി.ടി.വി കാമറ സ്ഥാപിക്കാന്‍ നീക്കം. സ്വകാര്യബസ് ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് ട്രാഫിക് പൊലിസിന്റെ പുതിയ പരിഷ്‌കാരം. കഴിഞ്ഞ ഓഗസ്റ്റ് പത്തിന് ഫറോക്കില്‍ സ്‌കൂളിലേക്കു പോകാനായി ബസില്‍ കയറിയ വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ പീഡിപ്പിച്ചിരുന്നു. വടകരയിലും സമാനമായ രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ബസുകളില്‍ സി.സി.ടി.വി കാമറ ഘടിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്. വിദ്യാര്‍ഥികളോടും സ്ത്രീകളോടുമുള്ള ബസ് ജീവനക്കാരുടെയും മറ്റു യാത്രക്കാരുടെയും മോശമായ സമീപനം തടയുക, ബസിലെ മോഷണം ഇല്ലാതാക്കുക, അമിതവേഗത തടയുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിനു പിന്നിലുണ്ട്.
ബസുടമകളുടെ യോഗം വിളിച്ചുചേര്‍ത്ത് ഉടന്‍ തന്നെ വാഹനങ്ങളില്‍ കാമറ വയ്ക്കാന്‍ നോട്ടിസ് നല്‍കും. ഇതിനുപുറമെ സി.സി.ടി.വി കാമറയില്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഇവ സ്ഥാപിക്കാനും നിര്‍ദേശമുണ്ടാകും. സ്‌കൂള്‍ ബസുകളിലും കാമറ നിര്‍ബന്ധമാക്കും. സ്‌കൂള്‍ ബസുകളുടെ അമിതവേഗത, അളവില്‍ കവിഞ്ഞ് വിദ്യാര്‍ഥികളെ കയറ്റിക്കൊണ്ടു പോകുക തുടങ്ങിയ പ്രവണതകള്‍ ഇതോടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി പൊലിസ് സ്‌പെഷല്‍ ഡ്രൈവും നടത്തി വരുന്നുണ്ട്. മഫ്തിയിലാണ് പരിശോധന. ജീവനക്കാരുടെ ലൈസന്‍സും പരിശോധിക്കും. മിക്ക ബസുകളിലും താല്‍ക്കാലിക ജീവനക്കാരാണ് ഭൂരിഭാഗവും. അതിനാല്‍ തന്നെ ഒരാള്‍ക്കെതിരേ യാത്രക്കാര്‍ പരാതി നല്‍കിയാലും കൃത്യമായ നടപടിയെടുക്കാന്‍ പൊലിസിന് കഴിയാറില്ല. ആളെതിരക്കി പൊലിസെത്തുമ്പോഴേക്കും ജീവനക്കാര്‍ മാറിയിട്ടുണ്ടാകും.
 സ്‌കൂള്‍ ബസിലെ ജീവനക്കാരുടെ യോഗ്യതയും പരിശോധിക്കും. മിക്ക സ്‌കൂള്‍ ബസുകളിലെയും ജീവനക്കാര്‍ പ്രവൃത്തിപരിചയമില്ലാത്തവരായതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പൊലിസ് ചൂണ്ടിക്കാട്ടുന്നു. നേരത്തെ വിദ്യാര്‍ഥികളോടുള്ള സ്വകാര്യബസ് ജീവനക്കാരുടെ അവഗണന അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഓപറേഷന്‍ 'സവാരി ഗിരി ഗിരി' എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നെങ്കിലും അതു ഫലപ്രദമായിരുന്നില്ല. നോട്ടിസ് ലഭിച്ചിട്ടും കാമറ സ്ഥാപിക്കാത്ത ബസുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലിസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി കഴിഞ്ഞമാസം കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലും ഒന്‍പത് സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിരുന്നു.    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  42 minutes ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago