കോഡൂരില്‍ ഗെയില്‍ പാചകവാതക പൈപ്പ്‌ലൈനിനെതിരേ ഗ്രാമസഭകള്‍
കോഡൂര്‍: ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നതിനെതിരേ ഗ്രാമസഭയോഗങ്ങളില്‍ പ്രതിഷേധം. കോഡൂര്‍ ഗ്രാമപഞ്ചായത്തില്‍ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന വാര്‍ഡുകളിലെ യോഗങ്ങളിലാണ് ശക്തമായ പ്രതിഷേധമുയര്‍ന്നത്. ഗ്രാമപഞ്ചായത്തിലെ ഒന്‍പത് വാര്‍ഡുകളിലൂടെ മുന്നൂറോളം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നീക്കം ചെയ്താണ് നിര്‍ദ്ദിഷ്ട സര്‍വേയിലൂടെ വാതകലൈന്‍ കടന്നുപോകുന്നത്. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി, നിര്‍ദ്ദിഷ്ട സര്‍വേയില്‍ മാറ്റംവരുത്തി മാത്രമേ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാവൂ എന്നതാണ് ഗ്രാമസഭകളുടെ ആവശ്യം.
വലിയാട് സ്‌കൂളില്‍ ചേര്‍ന്ന പത്താം വാര്‍ഡ് ഗ്രാമസഭായോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ കെ.എം സുബൈര്‍ അധ്യക്ഷനായി. ജനവാസ കേന്ദ്രത്തിലൂടെ ഗെയില്‍പൈപ്പ് ലൈന്‍ വരുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊളക്കാട്ടില്‍ മുഹമ്മദാജി, മുഹമ്മദ് വില്ലന്‍, പി.പി ഷരീഫ് എന്നിവര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജിക്ക് നിവേദനം നല്‍കി. ഒറ്റത്തറ പതിനാലാം വാര്‍ഡ് ഗ്രാമസഭ യോഗം ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ തടയണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. പ്രസിഡന്റ് സി.പി ഷാജി അധ്യക്ഷനായി.ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് മച്ചിങ്ങല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."