'ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ' ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം
മലപ്പുറം: സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എ.ഷൈനമോളുടെ നേതൃത്വത്തില്‍ നടത്തുന്ന 'ജില്ലാഭരണം ജനങ്ങള്‍ക്കരികെ' പരിപാടിക്ക് പൊന്നാനിയില്‍ തുടക്കം. പൊന്നാനി മിനി സിവില്‍ സ്റ്റേഷന്‍ സമ്മേളന ഹാളില്‍ നടന്ന ജില്ലയിലെ ആദ്യപരിപാടിയില്‍ നൂറുകണക്കിന് പേര്‍ പരാതികളുമായി ജില്ലാ കലക്ടറുടെ മുമ്പിലെത്തി.
പൊന്നാനി നഗരം, മാറഞ്ചേരി, വെളിയങ്കോട്, കാലടി, ഈഴവത്തിരുത്തി എന്നീ അഞ്ച് വില്ലേജുകളിലെ ആളുകളാണ് ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയെത്തിയത്.
റവന്യൂ-ഭൂമി-പട്ടയം സംബന്ധമായ പരാതികള്‍, ബി.പി.എല്‍ റേഷന്‍ കാര്‍ഡിനും ചികിത്സാ ധനസഹായത്തിനുമുള്ള അപേക്ഷകള്‍ എന്നിവയാണ് കൂടുതലായി ലഭിച്ചത്. പൊന്നാനി ട്രാഫിക് പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പൊന്നാനി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ കലക്ടര്‍ക്ക് ഹരജി നല്‍കി. പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വേദിയില്‍ തന്നെ കൈമാറുകയും പരമാവധി കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്തു.
രാവിലെ പത്ത് മുതല്‍ പൊതുജനങ്ങളില്‍ നിന്നു പരാതികളും അപേക്ഷകളും സ്വീകരിച്ചു തുടങ്ങി.
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു പരിപാടി. എ.ഡി.എം. പി സെയ്യിദ് അലി, സബ് കലക്ടര്‍മാരായ ജാഫര്‍ മാലിക്, അദീല അബ്ദുല്ല, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ.ഒ അരുണ്‍, കെ.സി മോഹനന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."