HOME
DETAILS
MAL
പാനൂരില്‍ ദ്രവിച്ച വൈദ്യുതി തൂണ് അധികൃതര്‍ മാറ്റുന്നില്ലപൊട്ടിവീഴാന് കാത്തുനില്‍പ്പ്
backup
October 05 2016 | 23:10 PM
പാനൂര്‍: അപകടം കൈയെത്തും ദൂരെയെത്തിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചു വൈദ്യുതി വകുപ്പ് അധികൃതര്‍. ഏതുനിമിഷം വേണമെങ്കിലും പൊട്ടിവീഴാറായ വൈദ്യുതി തൂണ് അടിയന്തിരമായി മാറ്റണമെന്ന നാട്ടുകാരുടെ മുറവിളി കേള്ക്കാത്തഭാവത്തിലിരിക്കുകയാണ് കെ.എസ്.ഇ.ബി വകുപ്പ് അധികൃതര്‍. ചെറുപറമ്പ് ജാതിക്കൂട്ടം ബസാറില്‍ നിന്നു കേളോത്ത് ഭാഗത്തേക്കുള്ള റോഡില്‍ സി.സി മൂന്നാം നമ്പര്‍ തൂണാണ് ഇടിഞ്ഞുവീഴാറായിട്ടുളളത്. ആകെ ദ്രവിച്ച് ഉള്ളിലെ കമ്പികള്‍ പുറത്തായതിനാല്‍ ഏതു നിമിഷവും പൊട്ടിവീഴുന്ന അവസ്ഥയിലാണു തൂണുള്ളത്. ബസാറിന് തൊട്ടടുത്തായതിനാല്‍ നിരന്തരം യാത്രക്കാരും സ്കൂള്‍, മദ്റസ വിദ്യാര്‍ഥികളും തൊട്ടടുത്ത വീടുകളിലെ കുടുംബങ്ങളും അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്. രേഖാമൂലം അധികൃതരെ വിവരമറിയിച്ചിട്ടുംനടപടി സ്വീകരിക്കാത്തതില്‍ ജനങ്ങള്‍ കടുത്ത രോഷത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."