മുഖ്യമന്ത്രി ശകാരിച്ചിട്ടില്ലെന്ന് മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചര്‍ച്ചകള്‍ നടത്തിയ തന്നെയും ആരോഗ്യ സെക്രട്ടറിയെയും മുഖ്യമന്ത്രി ശകാരിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സത്യത്തിന്റെ അംശം പോലും അതില്‍ ഇല്ലെന്നും ശകാരിച്ചിട്ടില്ലെന്ന കാര്യം മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആവശ്യപ്രകാരമാണ്. എന്നാല്‍ ചര്‍ച്ചയില്‍ ഫീസ് കുറയ്ക്കാന്‍ മാനേജ്‌മെന്റുകള്‍ തയാറായില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ പ്രചരിപ്പിക്കുന്നത് കെട്ടുകഥകളാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഫീസ് കുറയ്ക്കുന്ന കാര്യത്തില്‍ യാതൊരു നിര്‍ദേശവും മാനേജ്‌മെന്റുകള്‍ മുന്നോട്ടുവച്ചിട്ടില്ലെന്നും യോഗത്തില്‍ ആരോഗ്യമന്ത്രിയോടു പരുഷമായി സംസാരിച്ചെന്നു പറയുന്ന വാദവും പ്രതിപക്ഷത്തിന്റെ കെട്ടുകഥയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
ആരോഗ്യമന്ത്രിയോടോ സെക്രട്ടറിയോടോ മോശമായി പെരുമാറിയിട്ടില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷം കെട്ടുകഥകളാണ് പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷവുമായി ധാരണയിലെത്തിയിട്ടാകാം സ്വാശ്രയ മാനേജ്‌മെന്റുകള്‍ താനുമായുള്ള ചര്‍ച്ചയ്‌ക്കെത്തിയത്.
ആ ധാരണ തെറ്റിയിട്ടു തന്നെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കുറ്റപ്പെടുത്താന്‍ ആരെയും ലഭിക്കാത്തതിനാലാണു പ്രതിപക്ഷം തന്റെ നേരെ തിരിയുന്നത്. സ്വാശ്രയഫീസ് വിഷയത്തില്‍ സര്‍ക്കാരിനു നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാനില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മാനേജ്‌മെന്റുകളും പ്രതിപക്ഷവും തമ്മില്‍ എന്തെങ്കിലും ധാരണയുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."