ബഹ്റൈനില്‍ ആശൂറാ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
മനാമ: ബഹ്റൈനില്‍ ആശൂറാ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ആശൂറാ പ്രമാണിച്ച് ഒക്ടോബര്‍ 11, 12 (ചൊവ്വ, ബുധന്‍) എന്നീ ദിവസങ്ങളില്‍ പൊതു അവധി ദിനങ്ങളായിരിക്കുമെന്ന് ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല്‍ഖലീഫ ഇറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.
രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം മുഹറം മാസപ്പിറവി അനുസരിച്ച് മുഹറം 9,10 ദിവസങ്ങളിലുള്ള താസൂആ, ആശൂറാ ഐഛിക വ്രതാനുഷ്ഠാന ദിനങ്ങള്‍ ഒക്ടോബര്‍ 10, 11 ദിവസങ്ങളാണ്.
മാസപ്പിറവി സംബന്ധിച്ച് നേരത്തെ സഊദി സുപ്രിം കോടതിയുടെ പ്രഖ്യാപനമനുസരിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിശ്വസികള്‍ ഈ ദിവസങ്ങളിലുള്ള വ്രതാനുഷ്ഠാനത്തില്‍ പങ്കാളികളാകും. വിവിധ മതകാര്യ വിഭാഗങ്ങളുടെ കീഴില്‍ വിപുലമായ ആശൂറാ ദിനാചരണ പരിപാടികളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."