HOME
DETAILS

ഭരണബെഞ്ചില്‍ ഇരിക്കുമെന്ന പ്രഖ്യാപനവുമായി കെ. ദാസന്റെ പര്യടനം

  
backup
May 09 2016 | 06:05 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%ac%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%86%e0%b4%a8
പയ്യോളി: ജയം മാത്രമല്ല, ഭരണബെഞ്ചിലായിരിക്കും കെ. ദാസന്റെ സ്ഥാനം എന്ന പ്രഖ്യാപനവുമായാണ് ഇടതുമുന്നണി കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാര്‍ഥിയുടെ രണ്ടാംഘട്ട പര്യടനം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ നീണ്ട പട്ടിക ഓര്‍മിപ്പിച്ചുകൊണ്ടുള്ള പ്രചാരണമാണ് ഇടതുപക്ഷം നടത്തുന്നത്. ഗായക സംഘത്തിന്റെയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെ മുന്നണി നേതാക്കളുടെ നേതൃത്വത്തില്‍ വലിയ നിരയാണ് ദാസന്റെ രണ്ടാംഘട്ട പര്യടനത്തിലുണ്ട്. മണ്ഡലത്തിന്റെ തെക്കെ അതിര്‍ത്തിയായ ചേമഞ്ചേരി പഞ്ചായത്തിലെ കണ്ണത്താരിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം പ്രചരണത്തിന് തുടക്കമിട്ടത്. നിങ്ങളെ അറിയുന്ന നിങ്ങള്‍ അറിയുന്ന കൊയിലാണ്ടിയുട സ്വന്തം ദാസേട്ടന് വോട്ടഭ്യര്‍ഥനയുമായുള്ള അനൗണ്‍സ്‌മെന്റ് വാഹനം രാവിലെ 8.30ന് എത്തിക്കഴിഞ്ഞു. തൊട്ടുപിന്നാലെ ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടിന്റെ ഈരടികളുമായി ഗായകസംഘവുമെത്തി. തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ നിരത്തിയുള്ള പ്രസംഗം കത്തിക്കറയുന്നതിനിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ. ദാസനും സ്ഥലത്തെത്തി. എങ്ങും അണപൊട്ടിയ ആവേശം. പാര്‍ട്ടി പ്രവര്‍ത്തകരും ഭാരവാഹികളും ചുവന്നഹാരങ്ങള്‍ അണിയിച്ച് ദാസനെ വരവേറ്റു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നടത്തിയ സമഗ്ര വികസന പദ്ധതികളെ വിശദീകരിക്കാനാണ് ദാസന്‍ സമയം ചെലവഴിച്ചത്. തിരുവങ്ങൂര്‍ കാലിത്തീറ്റ നിര്‍മാണ ഫാക്ടറി, വെങ്ങളം, പൂളാടിക്കുന്ന് ബൈപ്പാസ് റോഡ്, 19 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ പുതിയ ബഹുനില കെട്ടിടം, കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലം, ആനക്കുളം-മുചുകുന്ന്- തിക്കോടി, പയ്യോളി, കൊളാവി തീരദേശ റോഡ് എന്നിവ നടപ്പാക്കിയ പദ്ധതിയില്‍ ചിലത് മാത്രമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത്ത്, കണ്‍വീനര്‍ ടി. ചന്തു, കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, പി.സി സത്യചന്ദ്രന്‍, കെ.കെ മുഹമ്മദ്, ടി.ഇ ബാബു, കെ. ജീവാനന്ദന്‍ മാസ്റ്റര്‍, ടി. ഷീജു, ടി.കെ മഹേഷ്, അഡ്വ. സുനില്‍മോഹന്‍, സുരേഷ് ചങ്ങാടത്ത്, കെ.ടി.എം കോയ തുടങ്ങിയ നേതാക്കളുടെ വലിയ നിര തന്നെ പര്യടന സംഘത്തെ അനുഗമിച്ചു. കല്ലടത്താഴ, ചീനച്ചേരി സാംസ്‌കാരിക നിലയം, കാപ്പാട് ചിരാത്, ആനച്ചംകണ്ടി കഴിഞ്ഞ് അരയിടത്ത് കോളനിയില്‍ എത്തുമ്പോള്‍ സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയ ജനക്കൂട്ടം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. സ്ഥാനാര്‍ഥി എത്തിയതോടെ ദാസേട്ടാ എന്ന വിളിയോടെ കുട്ടികളൊക്കെ സ്ഥാനാര്‍ഥിക്കും ചുറ്റും അണിനിരന്നു. സ്ത്രീകളുടെ അടുത്തുപോയി കുശലാന്വേഷണം നടത്തുകയും വോട്ടഭ്യര്‍ഥിക്കുകയും ചെയ്തു. തൊട്ടടുത്ത മരണ വീട്ടിലും രോഗിയുടെ വീട്ടിലും സന്ദര്‍ശിച്ചതിന് ശേഷമാണ് മടങ്ങിയത്. പൂക്കാട് വി.ഐ.പി റോഡ് കഴിഞ്ഞ് തീരദേശ മേഖലയായ തുവ്വപ്പാറയില്‍ എത്തിയപ്പോഴേക്കും 'വിഴുപ്പുവണ്ടി' തെരുവ് നാടകസംഘം എത്തിക്കഴിഞ്ഞിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെ കഥ പറയുന്ന തെരുവുനാടകം ജനശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. വഴിപിഴച്ച സ്ത്രീയോടൊപ്പം അഴിഞ്ഞാട്ടം നടത്തി അശുദ്ധമാക്കപ്പെട്ട നമ്മുടെ നിയമനിര്‍മാണസഭ ചാണകം തളിച്ച് ശുദ്ധണാക്കപ്പെടുന്ന ചടങ്ങോടെയാണ് നാടകം ആരംഭിക്കുന്നത്. ഭരണവര്‍ഗത്തിന്റെ ജനദ്രോഹ നടപടികളെ ആക്ഷേപ ഹാസ്യത്തോടെ നാടന്‍ പാട്ടിന്റെ അകമ്പടിയോടെയാണ് നാടകം അരങ്ങിലെത്തുന്നത്. കോച്ചേരി വയല്‍ സ്വീകരണത്തിന് ശേഷം കുനിക്കണ്ടി മുക്കിലായിരുന്നു വിശ്രമം. ഉച്ചയ്ക്ക് ശേഷം അഭിലാഷ് കോര്‍ണര്‍, അയ്യപ്പന്‍കാവ്, ചേലിയ ഈസ്റ്റ്, ചേലിയ ടൗണ്‍, കുയിപ്പില്‍ പീടിക എളാട്ടേരി, കുളത്താംവീട്, ഞാണംപൊയില്‍, കോളൂര്‍കുന്ന്, കുഞ്ഞിലാരി, ആന്തട്ട, കവലാട്, ഇ.എം.എസ് കോര്‍ണര്‍, ചെറിയമങ്ങാട് പര്യടനത്തിന് ശേഷം കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ സമാപിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago