നിരോധിത ഉല്പന്നങ്ങള് എത്തുന്നത് തമിഴ്നാട്ടില്‍ നിന്നും
അമ്പലപ്പുഴ: ട്രെയിന്‍ മാര്‍ഗ്ഗം നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ കടത്ത് വ്യാപകമായി. കായംകുളം- എറണാകുളം തീരദേശ പാതയില്‍ കൂടി ഓടുന്ന ട്രെനുകളിലാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കടത്തുന്നത്.
തിരുനല്‍വേലി, നാഗര്‍കോവില്‍ ഉള്‍പ്പെടെയുള്ള തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കായംകുളം സ്റ്റേഷനില്‍ എത്തുന്ന ട്രെയിനുകളിലാണ് ലഹരി വസ്തുക്കള്‍ എത്തിക്കുന്നത്. കായംകുളത്ത് നിന്നും എറണാകുളത്തേക്ക് തീരദേശ പാത വഴി കടന്നു പോകുന്ന ട്രെയിനുകളില്‍ കയറ്റിയിറക്കുന്ന റാക്കറ്റുകള്‍ പുന്നപ്ര, അമ്പലപ്പുഴ തുടങ്ങിയ ചെറു സ്റ്റേഷനുകളില്‍ എത്തിച്ച് തീരദേശ മേഖലകളില്‍ വില്‍പ്പന നടത്തുകയാണ്. ഈ ചെറു സ്റ്റേനുകളില്‍ സുരക്ഷാ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ വേണ്ടത്ര പരിശോധനയും നടക്കുന്നില്ല. ഇത് ലഹരി മരുന്ന് റാക്കറ്റിനു തുണയായി മാറുകയാണ്.
പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ചെറു റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ത്തുകയുള്ളു. ഇതിനാലാണ് ലഹരി മരുന്നു മാഫിയ പാസഞ്ചര്‍ ട്രെയിനുകളെ ആശ്രയിയ്ക്കുന്നത്. പിന്നീട് ലഹരി വസ്തുക്കള്‍ കടലോര പ്രദേശങ്ങളില്‍ എത്തിച്ച് വന്‍ വിലയ്ക്കാണ് ചെറുകിട കച്ചവടക്കാര്‍ വില്‍ക്കുന്നത്. 2 രൂപ 5 രൂപ വിലയുള്ള പാന്‍പരാഗ് ശംഭു എന്നിവ ഉള്‍പ്പെടെ പാക്കറ്റിന് 50 മുതല്‍ 70 രൂപ വരെയാണ് വില. ചാകര കടപ്പുറങ്ങളായ പുന്നപ്ര ചള്ളികടപ്പുറം, പറവൂര്‍ ഗലീലിയ കടപ്പുറം, തോട്ടപ്പള്ളി ഹാര്‍ബര്‍ ഭാഗങ്ങളിലെല്ലാം വില്‍പ്പന പൊടിപൊടിയ്ക്കുകയാണ്.
വിവരം അറിഞ്ഞ് പൊലിസ് എത്തിയാല്‍ ഉടന്‍ തന്നെ തീരദേശത്തെ കച്ചവടക്കാര്‍ക്ക് സന്ദേശം എത്തിയ്ക്കാന്‍ പ്രത്യേകം പരിശീലനം നല്കിയ യുവാക്കളുടെ ടീമും പ്രവര്‍ത്തിയ്ക്കുണ്ട്. പല പൊലിസ് സ്റ്റേഷനുകളിലും ആവശ്യത്തിന് പൊലിസ് ഇല്ലാത്തതും പെട്രോളിഗ് വാഹനങ്ങള്‍ ഇല്ലാത്തതും പൊലിസിനെ കുഴയ്ക്കുണ്ട്. എന്നാല്‍, രാവും പകലും തലങ്ങും വിലങ്ങും എക്സൈസ് വാഹനങ്ങള്‍ ചീറിപ്പായുന്നുണ്ടങ്കിലും ഇവര്‍ പരിശോധന നടത്താനൊ ലഹരിമരുന്നു റാക്കറ്റിനെ പിടികൂടാനോ തയ്യാറാവുന്നില്ല. ഒരു ചെറു പൊതി കഞ്ചാവിന് 100 മുതല്‍ 150 രൂപ വരെയാണ് വില്‍പ്പന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."