കപ്പല്‍ വഴി കാര്‍ കടത്ത്: പ്രോത്സാഹനവുമായി കേന്ദ്രം; ട്രക്ക് ഉടമകളുമായി ചര്‍ച്ച ഇന്ന്
മട്ടാഞ്ചേരി: കപ്പല്‍ വഴി ആഭ്യന്തരകാര്‍ കടത്ത് നടത്തുന്ന സര്‍വീസിന് പ്രോത്സാഹനമേകി കേന്ദ്രസര്‍ക്കാര്‍. തുറമുഖ നിരക്കുകളില്‍ 5080 ശതമാനം വരെ ഇളവുകള്‍ നല്‍കുവാനാണ് കേന്ദ്ര നിര്‍ദേശം. നിലവില്‍ തമിഴ്‌നാട് എണ്ണുര്‍ ,കൊച്ചി, കണ്ട്‌ല തുറമുഖങ്ങളുമായി ബന്ധപ്പെട്ടാണ് കാര്‍ കപ്പല്‍ സര്‍വ്വീസ് നടത്തുന്നത്. ഇത് വിജയമെന്നു കണ്ടാല്‍ പോണ്ടിച്ചേരി ,കല്‍ക്കത്ത ,മുംബൈ തുറമുഖങ്ങളെയും ബന്ധപ്പെടുത്തി സര്‍വ്വീസ് വിപുലമാക്കാനും ആലോചിക്കുന്നതായി സര്‍വ്വീസ് ഏജന്‍സി അധികൃതര്‍ ചുണ്ടിക്കാട്ടി.
കപ്പലിന്റെ എണ്ണം വര്‍ധിക്കുന്നതോടെ നിരക്ക്ഇളവിലൂടെയുള്ള നഷ്ടം ഇല്ലാതാകുമെന്നാണ് പോര്‍ട്ട് അധികൃതരും പറയുന്നത്. ഇതിനിടെ കപ്പല്‍ വഴി കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായെത്തിയ ലോറി ട്രക്ക് ഉടമസംഘടനയുമായി കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ പ്രശ്‌ന പരിഹാരചര്‍ച്ചകള്‍ നടത്തും. കാര്‍ നീക്കം തങ്ങളുടെ ബിസിനസിന് തിരിച്ചടിയാകുമെന്നാണ് ഇവര്‍ ചുണ്ടിക്കാട്ടുന്നത്. പ്രതിഷേധവുമായി കമ്പനികളില്‍ നിന്നുള്ള കാര്‍ നീക്കത്തില്‍ ഇവര്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നിശ്ചയിക്കപ്പെട്ട എണ്ണം നീക്കം ചെയ്യുന്നതില്‍ ആദ്യ ഘട്ടത്തില്‍ കഴിഞ്ഞിട്ടില്ലെന്ന് ഏജന്‍സികള്‍ ചുണ്ടിക്കാട്ടി.
സെപ്തംബര്‍ 24 നാണ് 2000 കാറുമായി 'എം.വി ഡ്രസ്സ് ഡെണ്‍ എന്ന ആദ്യ കപ്പല്‍ എണ്ണുറില്‍ നിന്ന് സര്‍വീസ് തുടങ്ങിയത്. 27ന് കൊച്ചിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കാര്‍ കപ്പലിനെ വരവേറ്റിരുന്നു. തുടര്‍ന്ന് കണ്ട് ലയിലെത്തി ഇന്നലെ വീണ്ടും കൊച്ചിയിലെത്തിയ കാര്‍ കപ്പല്‍ ഞായറാഴ്ച എണ്ണുരിലെത്തി ആദ്യ സര്‍വ്വീസ് പുര്‍ത്തിയാക്കും. ഇതിലുടെ ഏട്ട് കാര്‍ കമ്പനികളുടെതായി 3500 ഓളം കാറുകളാണ് വിവിധ കേന്ദ്രങ്ങളിലേയ്ക്ക് നീക്കിയത്.ഇതേ സമയം ലോറി ട്രക്കുകളിലുടെ ഇത്രയും കാര്‍ നീക്കത്തിന് ശരാശരി 500ല്‍ ഏറെ ട്രക്കുകളാണ് വേണ്ടി വരുക.ഒരു മാസത്തെ സമയവും വേണ്ടിവരുമെന്നാണ് ചുണ്ടിക്കാട്ടുന്നത്. സാമ്പത്തിക നേട്ടം, പരിസ്ഥിതി സംരക്ഷണം, ഗതാഗതക്കുരുക്ക് ഒഴിവാക്കല്‍ തുടങ്ങി വിവിധ തല നേട്ടങ്ങളാണ് നാടിനുണ്ടാകുക. ഒപ്പം ഉപഭോക്താക്കള്‍ക്ക് വില കുറവിന്റെ നേട്ടവുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."