HOME
DETAILS

കുട്ടിക്കച്ചവടക്കാരെ ദുരിതത്തിലാക്കി വേനല്‍ മഴ

  
backup
May 09 2016 | 08:05 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%a6%e0%b5%81
കല്‍പ്പറ്റ: ജില്ലയിലെ കൊടും ചൂടിന് ആശ്വാസമായി വേനല്‍ മഴയെത്തിയത് കുട്ടിക്കച്ചവടക്കാരെ ദുരിതത്തിലാഴ്ത്തി. ചെറിയ തൂണുകളും അമ്മയുടെയും സഹോദരിമാരുടെയും മറ്റും പഴയ സാരികളും മറ്റു വസ്ത്രങ്ങളെല്ലാം താല്‍ക്കാലികമായി വാങ്ങി ഉണ്ടാക്കിയ ചെറിയ പെട്ടിക്കടകള്‍ ആരംഭിച്ച കുട്ടികളാണ് ദുരിതത്തിലായിരിക്കുന്നത്. താല്‍ക്കാലിക ഷെഡുകള്‍ നിര്‍മിച്ചുള്ള കച്ചവടമായിരുന്നതിനാല്‍ ചെറുമഴയും കാറ്റും വന്നതോടെ തന്നെ കുട്ടികളുടെ വരുമാനം നിലക്കുകയാണുണ്ടായത്. ഉപ്പിലിട്ട കൈതച്ചക്ക, ചാമ്പക്ക, മാങ്ങ, വിവിധ തരം മിഠായികള്‍, ബലൂണുകള്‍, സ്റ്റിക്കറുകള്‍, നെയിംസ്ലിപ്പുകള്‍, പുളിയച്ചാര്‍, പുളിപ്പൊടി തുടങ്ങി വിവിധ സാധനങ്ങളാണ് അവര്‍ കച്ചവടം ചെയ്തിരുന്നത്. എന്നാല്‍ വേനല്‍ മഴ വന്നതോടെ അവരുടെ ഷെഡുകളെല്ലാം നിലംപൊത്തി. തങ്ങളാല്‍ കഴിയും വിധത്തിലെല്ലാം ഷെഡുകള്‍ പുതുക്കി പണിതു നല്‍കാന്‍ വീട്ടുകാരോട് കെഞ്ചിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. രണ്ടോ മൂന്നോ കുട്ടികള്‍ ചേര്‍ന്നായിരുന്നു അധികവും പെട്ടിക്കടകള്‍ നിര്‍മിച്ചിരുന്നത്. തുച്ചമായ ലാഭമാണങ്കിലും കിട്ടുന്നതില്‍ അവര്‍ സംതൃപ്തരായിരുന്നു. വലുതും ചെറുതുമായ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരെ പോലും നിമിഷ നേരം കൊണ്ട് അവര്‍ പാട്ടിലാക്കും. വന്നത് ആരാണങ്കിലും യാതൊരു കൂസലുമില്ലാതെ അവര്‍ സാധനങ്ങള്‍ ചിലവാക്കിക്കും. സാധങ്ങള്‍ വാങ്ങിയ ശേഷം ബാക്കി പണം തിരികെ നല്‍കേണ്ടി വന്നാല്‍ തങ്ങളുടെ പ്രയത്‌നത്തിലൂടെ അവരെ കൊണ്ട് ബാക്കി പണത്തിനും സാധനങ്ങള്‍ വാങ്ങിപ്പിക്കും. ഇത്രയും ചെറുപ്പത്തിലേ അവരുടെ ഇത്തരം കഴിവുകള്‍ കണ്ട് യാത്രക്കാര്‍ അത്ഭുതപ്പെടുന്നത് നിത്യ സംഭവമാണ്. യാത്രക്കാര്‍ വിദേശികളാണെങ്കിലും അവര്‍ക്ക് ഭാഷ ഒരു പ്രശ്‌നമില്ല. തങ്ങള്‍ക്കറിയാവുന്ന എല്ലാ വാക്കുകളും ഉപയോഗിച്ച് വന്നവര്‍ ആരാെണങ്കിലും ചെറുതായ നിലയിലെങ്കിലും സാധനങ്ങള്‍ വാങ്ങിപ്പിക്കും. അവരുടെ സംസാരം കേട്ടാല്‍ ഏത് ഭാഷയും അനായാസം സംസാരിക്കാന്‍ കഴിവുള്ളവരാണന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് വിദേശികളോടുള്ള പെരുമാറ്റം. കുട്ടിക്കച്ചവടം കാരണത്താല്‍ രക്ഷിതാക്കള്‍ സംതൃപ്തരാണ്. കാരണം കടുത്ത ചൂടില്‍ ഗ്രൗണ്ടിലും മറ്റും കളിച്ച് സമയം ചിലവഴിച്ചിരുന്നവര്‍ ഇന്ന് സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് സ്വന്തമായി തങ്ങള്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ക്കും ചെരിപ്പിനും പണം കണ്ടെത്തുകയാണ് ചെയ്യുന്നത്. അത് രക്ഷിതാക്കള്‍ക്കും ഒരു പരിധിവരെ ആശ്വാസവുമാണ്. സ്‌കൂള്‍ തുറക്കുന്ന സമയത്തേക്ക് ബാഗും കുടയും യൂണിഫോമുകളും പാഠപുസ്തകങ്ങളും വാങ്ങാന്‍ പ്രയാസപ്പെടുന്ന രക്ഷിതാക്കള്‍ക്കും ഈ കുട്ടിക്കച്ചവടം ഒരു പരിധി ആശ്വാസവുമാണ്. എന്നാല്‍ തങ്ങളുടെ പെട്ടിക്കടകള്‍ വേനല്‍ മഴയില്‍ തകര്‍ന്നതിനാല്‍ തങ്ങളുടെ വരുമാനമാര്‍ഗം മുട്ടിയെന്ന ആശങ്കയിലാണ് കുട്ടികള്‍.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  6 minutes ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago