ലോധ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ബി.സി.സി.ഐയ്ക്ക് സുപ്രിം കോടതിയുടെ അന്ത്യശാസനം
നടപ്പാക്കിയില്ലെങ്കില്‍ ഭാരവാഹികളെ മാറ്റേïി വരുമെന്നു മുന്നറിയിപ്പ്
വിഷയത്തില്‍ ഇന്ന് അന്തിമ വിധി പറയും
ന്യൂഡല്‍ഹി: ജസ്റ്റിസ് ആര്‍.എം ലോധ സമിതി റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയ്ക്ക് (ബി.സി.സി.ഐ) സുപ്രിം കോടതിയുടെ അന്ത്യശാസനം.
ലോധ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ഉത്തരവ് ബി.സി.സി.ഐ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നു നിരീക്ഷിച്ച കോടതി റിപ്പോര്‍ട്ട് നിരുപാധികം നടപ്പാക്കാന്‍ തയാറാണോ അല്ലയോ എന്നു ബി.സി.സി.ഐയോട് ചോദിച്ചു. കോടതി ഉത്തരവ് പാലിക്കുന്നില്ലെങ്കില്‍ ഉത്തരവിലൂടെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അറിയാമെന്നും തയ്യാറല്ലെങ്കില്‍ ഇന്നു നടപ്പാക്കാന്‍ ഉത്തരവിടുമെന്നും സുപ്രിം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ബി.സി.സി.ഐയ്‌ക്കെതിരേ വീണ്ടïും വിമര്‍ശനം ഉന്നയിച്ചത്. വിഷയത്തില്‍ കോടതി ഇന്നു അന്തിമ വിധി പറയും.
ലോധ സമിതിയുടെ റിപ്പോര്‍ട്ടുകള്‍ എല്ലാം നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടാണെണ്ടന്നു ബി.സി.സി.ഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ലോധ സമിതി ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെങ്കില്‍ ബോര്‍ഡിലെ ഭാരവാഹികളെ മാറ്റേïി വരുമെന്നു മുന്നറിയിപ്പ് നല്‍കിയ കോടതി സംസ്ഥാന അസോസിയേഷനുകള്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തയാറാകുന്നില്ലെന്ന ബി.സി.സി.ഐയുടെ വാദവും തള്ളി. ബോര്‍ഡ് പണം നല്‍കിയിട്ടല്ലേ സംസ്ഥാന അസോസിയേഷനുകള്‍ പ്രവര്‍ത്തിക്കുന്നതെന്നു കോടതി ചോദിച്ചു.
ലോധ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുïെന്നും കുറച്ചു സമയം കൂടി അനുവദിക്കണമെന്നും സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുïെന്നും അവരുമായി സമവായത്തിലെത്തിയ ശേഷം നിര്‍ദേശങ്ങള്‍ നടപ്പാക്കാമെന്നും ബി.സി.സി.ഐ വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന അസോസിയേഷനുകള്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ അവര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.
ലോധ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ബി.സി.സി.ഐ വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ അധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവരെ മാറ്റി പുതിയ ഭരണസമിതിയെ നിയോഗിക്കണമെന്ന് അമികസ് ക്യൂറി നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശം പരിഗണിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ലോധ സമിതി റിപ്പോര്‍ട്ടനുസരിച്ചുള്ള മാനദണ്ഡം നടപ്പാക്കിയ ശേഷം മാത്രമേ സംസ്ഥാന അസോസിയേഷനുകള്‍ക്ക് നല്‍കാനുള്ള 400 കോടി രൂപ ബി.സി.സി.ഐ നല്‍കാന്‍ പാടുള്ളൂവെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം കുടിശ്ശിക വിതരണം ചെയ്യുന്നതിനു നിയമ തടസ്സങ്ങളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി. നിലവില്‍ ബി.സി.സി.ഐക്കെതിരേ കോടതിക്ക് അച്ചടക്ക നടപടികള്‍ സ്വീകരിക്കേï അവസ്ഥയാണുള്ളത്.
ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ അധ്യക്ഷ പദവിയിലെത്തും മുന്‍പ് ഒരു രഞ്ജി മത്സരമെങ്കിലും കളിച്ചിട്ടുïോയെന്നു കോടതി ചോദിച്ചു. ബോര്‍ഡിനായി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ അനുരാഗ് ഠാക്കൂര്‍ ക്രിക്കറ്റ് താരമായിരുന്നുവെന്നു വാദിച്ചു. എന്നാല്‍ താന്‍ സുപ്രിം കോടതിയുടെ ടീമിന്റെ ക്യാപ്റ്റനാണെന്നു പറഞ്ഞ് ചീഫ് ജസ്റ്റിസ് ഈ വാദത്തെ പരിഹസിച്ചു.
സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ബി.സി.സി.ഐ വിസമ്മതിച്ചതായും നിര്‍ദേശങ്ങള്‍ മാധ്യമങ്ങളിലൂടെ വളച്ചൊടിച്ചതായും അയക്കുന്ന ഇ മെയിലുകള്‍ക്ക് കൃത്യമായ മറുപടികള്‍ ലഭിച്ചിരുന്നില്ലെന്നും ലോധ കോടതിയെ അറിയിച്ചു.
എന്നാല്‍ സമിതി നടപ്പക്കാന്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ വോട്ടിനിട്ട് തള്ളിയതാണെന്നും കത്തുകള്‍ക്ക് കൃത്യമായ മറുപടികള്‍ നല്‍കിയതായും ബി.സി.സി.ഐ വാദിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വിഷയത്തില്‍ ലോധയും ബി.സി.സി.ഐയും തുറന്ന പോരിലായിരുന്നു. ഒരു ഘട്ടത്തില്‍ ബി.സി.സി.ഐയുടെ ബാങ്ക് അക്കൗïുകള്‍ മരവിപ്പിച്ചതായും നിലവില്‍ നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനം വരെ റദ്ദാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുന്നതായും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിനിടെയാണ് ഇപ്പോഴത്തെ കോടതി വിധി.
ഐ.പി.എല്‍ കോഴ വിവാദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ശുദ്ധീകരണത്തിനായി 2013ലാണ് ലോധ സമിതിയെ സുപ്രിം കോടതി കമ്മിഷനായി നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."