ബ്രഹ്മപുത്രയുടെ പോഷകനദിയിലെ അണക്കെട്ട്: ചൈനയുമായി ചര്‍ച്ചനടത്തുമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ബ്രഹ്മപുത്രാ നദിയുടെ പോഷകനദിയായ ചിയാബുക്കുവിന്റെ ഒഴുക്ക് അടച്ചതുമായി ബന്ധപ്പെട്ട് ചൈനയുമായി ചര്‍ച്ചനടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം.
മേഖലയില്‍ നടക്കുന്ന അണക്കെട്ടു നിര്‍മാണത്തിന്റെ ഭാഗമായാണ് ചൈന ബ്രഹ്മപുത്രയുടെ പോഷകനദി അടച്ചത്.
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന നദികളുടെ വിവരങ്ങള്‍ കൈമാറുന്നതിന് ഉഭയകക്ഷി കരാര്‍ ഉണ്ടെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
ബ്രഹ്മപുത്ര, സത്‌ലജ് തുടങ്ങിയ അതിര്‍ത്തി പങ്കിടുന്ന നദികളില്‍ പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ ഇന്ത്യയെ അറിയിക്കേണ്ടതായുണ്ട്. ഇന്ത്യയുടേയും ചൈനയുടേയും വിദഗ്ധ സമിതികള്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും വികാസ് സ്വരൂപ് പറഞ്ഞു.
ഏകദേശം 5000 കോടി രൂപ മുതല്‍മുടക്കിയാണ് ചൈന ചിയാബുക്കുവില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നത്. ലാല്‍ഹോ എന്നുപേരിട്ടിരിക്കുന്ന ഈ ബൃഹത് അണക്കെട്ട് 2014 ല്‍ ആണ് നിര്‍മാണം ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം ടിബറ്റന്‍മേഖലയിലെ ബ്രഹ്മപുത്രാ നദിയില്‍ ചൈന കമ്മിഷന്‍ ചെയ്ത സാം ഹൈഡ്രോ പവര്‍ പ്രൊജക്റ്റിനെ സംബന്ധിച്ചും ഇന്ത്യയ്ക്ക് ആശങ്കയുണ്ട്.
എന്നാല്‍ ജലത്തിന്റെ ഒഴുക്കു തടഞ്ഞുള്ള പദ്ധതിയല്ല ഉദ്ദേശിക്കുന്നതെന്നായിരുന്നു ചൈന പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."