വേനല്‍ കനത്തു; ഊട്ടി മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം
ഡാമുകളില്‍ ജലനിരപ്പ് താഴ്ന്നു; കിണറുകളിലും വെള്ളമില്ല
ക്ഷാമത്തിനിടയിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അധികൃതര്‍ക്ക് കണ്ട ഭാവമില്ല
ഊട്ടി: വേനല്‍ കനത്തതോടെ നീലഗിരി ജില്ല കുടിവെള്ള ക്ഷാമത്തില്‍. ഊട്ടി, കോത്തഗിരി മേഖലയിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. മഴയുടെ ലഭ്യത ഇത്തവണ മുമ്പത്തേക്കാളും വളരെ കുറഞ്ഞതാണ് ഇത്തവണ വെള്ളക്ഷാമം ഇത്ര പെട്ടെന്ന് രൂക്ഷമാകാന്‍ കാരണം. ഊട്ടി മേഖലയിലെ ഡാമുകളടക്കം വറ്റിത്തുടങ്ങിയത് മേഖലയിലെ വെള്ളത്തിന്റെ ലഭ്യത കുറയുന്നതിന് കാരണമായിട്ടുണ്ട്. ഊട്ടിയിലെ കാമരാജ് സാഗര്‍, അവിലാഞ്ചി, പില്ലൂര്‍, കുന്താ, എമറാള്‍ഡ്, പൈക്കാര, അള്ളള്ള ഡാമുകളിലെല്ലാം ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. ഇത് പ്രദേശത്തെ വരുംദിനങ്ങളിലുള്ള വെള്ളത്തിന്റെ ക്ഷാമം കടുത്തതാക്കും.
കോത്തഗിരി, കോടനാട്, അരവേണു, ജക്കനാരൈ, കണ്ണേരി മുക്ക്, ഓറശോല തുടങ്ങിയ അന്‍പതോളം ഗ്രാമങ്ങള്‍ ഇപ്പോള്‍തന്നെ കടുത്ത വെള്ളക്ഷാമത്തിലാണ്. പ്രദേശത്തെ കിണറുകളും തോടുകളും മറ്റും വറ്റിയ നിലയിലാണ്. കോത്തഗിരിയിലെ തടയണയിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ ലോറികളില്‍ വെള്ളം എത്തിക്കുകയാണ്. ഇവിടെ ആയിരം ലിറ്റര്‍ വെള്ളത്തിന് 300 രൂപ നിരക്കിലും 500 ലിറ്ററിന് 150 രൂപ നിരക്കിലും ഈടാക്കിയാണ് വിതരണം ചെയ്യുന്നത്. 35,000 കുടുംബങ്ങളാണ് കോത്തഗിരിയിലെ വിവിധ ഗ്രാമങ്ങളിലാ താമസിക്കുന്നത്.
കുടിവെള്ളക്ഷാമം രൂക്ഷമയാതോടെ ഇരു മേഖലകളിലെയും ആയിരക്കണക്കിന് കുടുംബങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഊട്ടിയിലെ കാന്തലില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പ്രദേശത്തുകാരുടെ ആക്ഷേപം. നഗരസഭാ അധികൃതരുടെ അടിയന്തിര ഇടപെടല്‍ പ്രശ്‌നത്തില്‍ ഉണ്ടാകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പ്രദേശം കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഉള്ള വെള്ളം പാഴാക്കുന്ന അധികൃതരുടെ നടപടി നാട്ടുകാര്‍ക്കിടയില്‍ കുടത്ത അമര്‍ശത്തിന് വഴിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."