ഒ.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി വിലയിരുത്തി
കല്‍പ്പറ്റ: സംസ്ഥാനത്തെ ഒ.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി വിലയിരുത്തി. സംസ്ഥാനത്ത് നിലവില്‍ തൃശ്ശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ഒ.ഡി.എഫ് പ്രഖ്യാപനം നടത്തുകയും മറ്റു ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയുമാണ്. വയനാട്, ഇടുക്കി ജില്ലകള്‍ ഇനിയും പ്രവര്‍ത്തി പൂര്‍ത്തിക്കാന്‍ ബാക്കിയുണ്ട്. ആയതിനാല്‍ ഈ ജില്ലകള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് നിര്‍ദേശം നല്കി. എല്ലാ ജില്ലകളും ഈമാസം 15ന് ഒ.ഡി.എഫ് പ്രഖ്യാപനം നടത്താനും നിര്‍ദേശിച്ചു.
വയനാട് ജില്ലയില്‍ ബാക്കിയുളള ഗ്രാമപഞ്ചായത്തുകള്‍ ഈമാസം 13നകവും, ബ്ലോക്ക് പഞ്ചായത്തുകള്‍ ഒക്ടോബര്‍ 14നകവും പ്രഖ്യാപനം നടത്തി പദ്ധതി വിജയിപ്പിക്കുന്നതിന് ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്കി. യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ശുചിത്വമിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍, ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."