HOME
DETAILS
MAL
സംസ്ഥാനം കണ്ടത് ജനത്തെ കാത്ത് നില്ക്കുന്ന മുഖ്യമന്ത്രിയെ: അബ്ദുസമദ് സമദാനി
backup
May 09 2016 | 08:05 AM
മണ്ണാര്‍ക്കാട്: മുഖ്യമന്ത്രിയെ കാത്ത് നില്ക്കുന്ന ജനത്തെയല്ല, പകരം ജനത്തെ കാത്തിരിക്കുന്ന മുഖ്യമന്ത്രിയാണ് കഴിഞ്ഞ 5വര്‍ഷക്കാലം സംസ്ഥാനം കണ്ടതെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി പറഞ്ഞു. എടത്തനാട്ടുകര കോട്ടപ്പളളയില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.എന്‍ ഷംസുദ്ദീന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയ സര്‍ക്കാറാണ് ഉമ്മന്‍ചാണ്ടിയുടെതെന്നും സ്നേഹവും കാരുണ്യവുമുളള സമാധാനത്തിന്റെ രാഷ്ട്രീയമാണ് യു.ഡി.എഫ് കൊണ്ടുവന്നത്. അക്രമ രാഷ്ട്രീയം ഇനി കേരളത്തില്‍ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ പല അവകാശവാദങ്ങളുമായി രംഗത്ത് വരുന്നത് സ്വാഭാവികമാണ്. അത് അതിന്റെ വഴിക്ക് നടക്കെട്ടെയെന്നും സമദാനി പറഞ്ഞു. ലോട്ടറി കൊണ്ട് അന്യസംസ്ഥാന മുതലാളിമാര്‍ക്കാണ് ഇടതുപക്ഷ ഭരണ കാലത്ത് ഗുണമുണ്ടായിരുന്നതെങ്കില് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ലോട്ടറികൊണ്ട് ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടന്നത്. പൊതുയോഗം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ഉദ്ഘാടനം ചെയ്തു. എടത്തനാട്ടുകര മേഖലാ യു.ഡി.എഫ് ചെയര്മാന് പി. അഹമ്മദ് സുബൈര്‍ അധ്യക്ഷനായി ഫോട്ടോ ; എടത്തനാട്ടുകര കോട്ടപ്പളളയില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.എന്‍ ഷംസുദ്ദീന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്ന മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."