HOME
DETAILS
MAL
പഴശി അണക്കെട്ടില്‍ അറ്റകുറ്റപ്പണി മൂന്നു മാസത്തേക്ക് വാഹനഗതാഗതം നിര്‍ത്തിവച്ചു
backup
October 07 2016 | 06:10 AM
ഇരിക്കൂര്‍: പഴശി അണക്കെട്ടില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതോടെ അണക്കെട്ട് റോഡു വഴിയുള്ള വാഹനഗതാഗതം മൂന്ന് മാസത്തേക്ക് നിര്‍ത്തിവച്ചു. അണക്കെട്ടിന്റെ ജലചോര്‍ച്ച പരിഹരിക്കാന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഡിസംബര്‍ ഒന്ന് വരെയാണ് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നത്.
ചോര്‍ച്ച പരിഹരിക്കുന്നതിനായി പത്ത് ഷട്ടറുകളും തുറന്ന് വെള്ളം ഇരിക്കൂര്‍ പുഴയില്‍ ഒഴുക്കി വരുകയാണ്.
അണക്കെട്ടിന്റെ 16 ഷട്ടറുകളും വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുകയാണ്. ഇതി പരിഹരിക്കാനായി ലോക ബാങ്കിന്റെ സഹായത്തോടെയാണ് അറ്റകുറ്റ പണി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."