HOME
DETAILS
MAL
നഴ്സിങ് കോളജ് വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യവിഷബാധ
backup
October 07 2016 | 06:10 AM
ഉദുമ: ഉദുമ സീമെറ്റ് ഗവ.നഴ്സിങ് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യവിഷബാധയേറ്റു. കോളജ് ഹോസ്റ്റലില്‍ നിന്നു ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണു ഭക്ഷ്യവിഷബാധയേറ്റത്. വിഷബാധയേറ്റ മുപ്പതോളം വിദ്യാര്‍ഥികള്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ചതിനു ശേഷമാണ് ഛര്‍ദിയും വയറിളക്കവും പിടിപെട്ടതെന്നു ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു. ചപ്പാത്തി കഴിച്ച കുട്ടികള്‍ക്കു വിഷബാധയേറ്റില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണു ഭക്ഷ്യവിഷബാധയേറ്റവരില്‍ അധികവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."