പയ്യന്നൂരില്‍ ലഹരി സ്‌പ്രേ പിടികൂടി
പയ്യന്നൂര്‍: രഹസ്യവിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലിസ് നടത്തിയ പരിശോധനയില്‍ നൂറോളം ചോക്ലേറ്റ് സ്‌പ്രേ രൂപത്തിലുള്ള മിഠായികള്‍ പിടികൂടി. പയ്യന്നൂര്‍ എസ്.ഐ എ.വി ദിനേശന്റെ നേ തൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പുഞ്ചക്കാട്ടെ സ്റ്റേഷനറി കടയില്‍ സൂക്ഷിച്ച ചൈനീസ് നിര്‍മിതമെന്ന പേരിലുള്ള ചോക്ലേറ്റ് സ്‌പ്രേയാണ് പിടികൂടിയത്. 'സൂപ്പര്‍ സ്‌പ്രേ കാന്‍ഡി' എന്നാണ് ഇതിന്റെ പുറത്ത് എഴുതിയിരിക്കുന്നത്. വിവിധ സുഗന്ധങ്ങളോടെ 22 മില്ലിയുടെ ബോട്ടിലിലാണ് ഇവ വിപണിയിലുള്ളത്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് 10 രൂപയ്ക്ക് മിഠായി എത്തിയത്. ഇവ ഉപയോഗിക്കുമ്പോള്‍ ആദ്യം സുഗന്ധം പരക്കുകയും പിന്നീട് രൂക്ഷഗന്ധത്തോടെ മൂക്കില്‍ ഇരച്ചുകയറുന്ന ലഹരിയും ഒപ്പം ശ്വാസതടസവും അനുഭവപ്പെടും. പിടിച്ചെടുത്ത ചോക്ലേറ്റ് സ്‌പ്രേ രാസപരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. പരിശോധനാ ഫലം വന്നാലുടന്‍ തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നും ഇത്തരത്തിലുള്ള ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതായി വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നും രക്ഷിതാക്കളും കുട്ടികളും ജാഗ്രത പുലര്‍ത്തണമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."