തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം വേണം: രാജ്‌നാഥ് സിങിന് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്ത്
ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം വേണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് കത്തയച്ചു. ജയലളിതയുടെ അനിശ്ചിതകാല ആശുപത്രിവാസം സംസ്ഥാനത്തെ ഭരണപ്രതിസന്ധിയിലാക്കുന്നുവെന്നാരോപിച്ചാണ് കത്തയച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ ചില ജില്ലകളില്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നടക്കുന്നുണ്ട്. അതോടൊപ്പം നക്‌സലൈറ്റ് ഗ്രൂപ്പുകളും ചില മേഖലകളില്‍ സജീവമാണ്. മുന്‍ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തെ ഭരണം നിയന്ത്രിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്തില്‍ പറയുന്നുണ്ട്. ആറ് മാസത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് സ്വാമി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ അഫ്സപ നിയമം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
RS MP @Swamy39 writes to Home Minister @rajnathsingh urges him to impose President's rule in Tamil Nadu pic.twitter.com/GHXgL9vsLy
— Stephen (@SteveNews1) October 7, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."