ലോക ചാംപ്യന്‍ഷിപ്പില്‍ 14 മെഡല്‍ നേട്ടവുമായി ഐക്കി സ്കൂള്‍ മാര്‍ഷ്വല്‍ ആര്‍ട്സ്
ആലപ്പുഴ: മുംബൈയില്‍ സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ നടന്ന 18-ാമത് ലോക ഫുനാകോഷി ഷോട്ടോ കാന്‍ കരാട്ടേ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് അഭിമാനമായി 14 മെഡലുകള്‍. മൂന്നു സ്വര്‍ണവും രണ്ട് വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 14 മെഡലുകള്‍ ഐക്കി സ്കൂള്‍ മാര്‍ഷ്വല്‍ ആര്‍ട്സ് കരസ്ഥമാക്കിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐക്കി സ്കൂള്‍ ഓഫ് മാര്‍ഷ്വല്‍ ആര്‍ട്സില്‍ നിന്നുള്ള ഏഴംഗസംഘമാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച സൂര്യ, അര്ജുന്, വര്‍ഷ എന്നിവര്‍ക്ക് സ്വര്‍ണ മെഡലുകളും ശ്രീലാലിന് വെള്ളിയും വെങ്കലവും ലഭിച്ചു. മാസ്റ്റേഴ്സ് വിഭാഗത്തില്‍ പുത്തനമ്പലം ഡോജോ ചീഫ് രാജേഷ് പെരുമ്പാവൂര്‍ ഡോജോയിലെ ഷണ്മുഖന്, മുഹമ്മ ഡോജോയിലെ അനില്‍ കുമാര്‍ എന്നിവരുമാണ് മെഡലുകള്‍ കരസ്ഥമാക്കിയത്. മെഡല്‍ നേടിയ കുട്ടികളെയും അധ്യാപകരെയും ആലപ്പുഴ പ്രസ് ക്ലബില്‍ ആദരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മാര്‍ഷ്വല്‍ ആര്‍ട്സ് സീനിയര്‍ അധ്യാപകരായ സജിത്ത് കുമാര്‍, രാജേഷ്, അനില്‍, ലീഗല്‍ അഡൈ്വസര്‍ എന്‍. റിജോ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."