HOME
DETAILS
MAL
വീണ്ടും പെയ്‌സിന്റെ വിസ്മയ എയ്‌സ്
backup
May 09 2016 | 21:05 PM
ലിയാണ്ടര്‍ പെയ്‌സിനു സീസണിലെ ആദ്യ കിരീടം
ബുസാന്‍: ഇന്ത്യന്‍ ടെന്നീസിലെ നിത്യഹരിത നായകനും ഇതിഹാസവുമായ ലിയാണ്ടര്‍ പെയ്‌സ് മറ്റൊരു വിസ്മയവുമായി വീണ്ടും. 43ാം വയസിലെത്തി നില്‍ക്കുന്ന പെയ്‌സ് പുതിയ ഡബിള്‍സ് പങ്കാളിക്കൊപ്പം ഈ സീസണിലെ ആദ്യ കിരീടം സ്വന്തമാക്കി. ബുസാന്‍ ഓപണ്‍ ചലഞ്ചര്‍ ഡബിള്‍സിലാണ് ആസ്‌ത്രേലിയന്‍ താരം സാം ഗ്രോത്തിനൊപ്പം പെയ്‌സ് കിരീടം നേടിയത്. ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ഇരട്ട സഹോദര സഖ്യമായ സാന്‍ചായ് റതിവതന- സോന്‍ചാറ്റ് റതിവതന സഖ്യത്തെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു തകര്‍ത്താണു പെയ്‌സ് സഖ്യത്തിന്റെ കിരീടം നേട്ടം. സ്‌കോര്‍: 4-6, 6-1, 10-7. കടുത്ത പോരാട്ടത്തില്‍ ആദ്യ സെറ്റു കൈവിട്ട ഇന്തോ- ആസ്‌ത്രേലിയന്‍ സഖ്യം രണ്ടും മൂന്നും സെറ്റുകള്‍ നേടിയാണ് വിജയമുറപ്പാക്കിയത്.
16 വര്‍ഷങ്ങള്‍ക്കു ശേഷമാണു പെയ്‌സ് ബുസാനില്‍ കിരീടം ഉയര്‍ത്തുന്നത്. ഏപ്രിലില്‍ നടന്ന മെക്‌സിക്കന്‍ ചലഞ്ചറിലാണ് പെയ്‌സ്- സാം ഗ്രോത്ത് സഖ്യം ഒത്തു ചേര്‍ന്നത്. അന്നു ഫൈനല്‍ വരെയെത്താന്‍ സഖ്യത്തിനു സാധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."