ഒളിംപിക്സ് മുന്നേറ്റത്തിനു വിവിധ പദ്ധതികള്‍ ആവിഷ്കരിക്കും: ടി.പി ദാസന്
കോഴിക്കോട്: 2020ലെ ഒളിംപിക്സ് ലക്ഷ്യമിട്ട് 11 കായിക ഇനങ്ങളില്‍ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചതായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്. ബാസ്ക്കറ്റ്ബോള്‍ നെറ്റ്വര്‍ക്ക് ക്ലബ്, ബാസ്ക്കറ്റ്ബോള്‍ ലവേഴ്സ് അസോസിയേഷന്, ജില്ലാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന ദേശീയതാരങ്ങള്‍ക്ക് ഏര്‍പ്പടുത്തിയ കാഷ് അവാര്‍ഡ് വിതരണം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ജില്ലകളിലും മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി കഴിഞ്ഞ ബജറ്റില്‍ 500 കോടി നീക്കിവച്ചതും സ്കൂള്‍തലങ്ങളിലെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. നെറ്റ്വര്‍ക്ക് ക്ലബ് പ്രസിഡന്റ് കെ.എം നിസാര്‍ അഹമ്മദ് അധ്യക്ഷനായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.ജെ മത്തായിയെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് സെക്രട്ടറി സി. ശശിധരന്, എം. ഹാരിസ്, ജോണ്സണ് ജോസഫ്, എം.കെ പ്രേമാനന്ദ്, കെ.വി ജയന്ത്, കെ. ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."