ബ്രണ്ണന്‍ കോളജില്‍ വനിതാ സ്ഥാനാര്‍ഥികളെ തടഞ്ഞുവച്ചതായി പരാതി
തലശ്ശേരി: ഇന്നലെ നടന്ന യൂനിവേഴ്‌സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കെ.എസ്.യു, എ.ബി.വി.പി വനിതാ സ്ഥാനാര്‍ഥികളെ എസ്.എഫ്.ഐ സംഘം തടഞ്ഞു വച്ചതായി പരാതി. ഏറെനേരം കോളജിനകത്ത് തടഞ്ഞുവെക്കപ്പെട്ട വിദ്യാര്‍ഥിനികളെ ഒടുവില്‍ രക്ഷിതാക്കള്‍ പൊലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷപ്പെടുത്തിയത്. കെ.എസ്.യു ഇംഗ്ലീഷ് അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച തലശ്ശേരി നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കൂടിയായ പത്മജയുടെ മകള്‍ പി.ജി അവസാന വര്‍ഷ വിദ്യാര്‍ഥിനി ജിതി ആര്‍ നാഥ്, മലയാളം പി.ജി വിദ്യാര്‍ഥിനിയും പി.ജി റപ്രസന്റേറ്റിവ് എ.ബി.വി.പി സ്ഥാനാര്‍ഥിനിയുമായ സെന്‍ട്രല്‍ പൊയിലൂരിലെ ശ്രുതി എന്‍.വി എന്നിവരെയാണ് വോട്ടെണ്ണല്‍ സമയത്ത് രണ്ടു മണിക്കൂറോളം എസ്.എഫ്.ഐ സംഘം കോളജില്‍ തടഞ്ഞുവച്ചത്.തുടര്‍ന്ന് പ്രിന്‍സിപ്പലിനോട് പൊലിസിനെ വിളിച്ച് തങ്ങളെ സുരക്ഷിതമായി കോളേജിന് പുറത്തിറക്കണമെന്ന് വിദ്യാര്‍ഥിനികള്‍ അപേക്ഷിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഇത് ചെവിക്കൊണ്ടണ്ടില്ലെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. തുടര്‍ന്നാണ് രക്ഷിതാക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനിതാ പൊലിസ് ഉള്‍പ്പെടെയുള്ള സംഘം വന്ന് വിദ്യാര്‍ഥിനികളെ രക്ഷപ്പെടുത്തിയത്. എസ്.എഫ്.ഐ നേതാക്കളായ അരുണ്‍ബാബു, സഹീര്‍, അക്ഷയ്, വിവേക് തുടങ്ങിയവരാണ് തങ്ങളെ ബന്ദികളാക്കിയതെന്നാണ് പരാതി. സംഭവം സംബന്ധിച്ച് ധര്‍മടം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."