ചരിത്രം തിരുത്താനും പുതിയ ചരിത്രമെഴുതാനും ഗൂഢശ്രമം: പിണറായി
ഏഴോം: രാജ്യത്തിന്റെ ചരിത്രം തിരുത്താനും പുതിയചരിത്രമെഴുതാനും ഗൂഡശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമ ചരിത്രമുണരുമ്പോള്‍ എന്ന ഏഴോം പഞ്ചായത്തിന്റെ പ്രാദേശിക ചരിത്രഗ്രന്ഥത്തിന് മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് നല്‍കിയ അവാര്‍ഡ് വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിനൊപ്പം നില്‍ക്കാതെ ബ്രിട്ടിഷുകാരോടൊപ്പം നിന്ന നിലവിലെ രാജ്യഭരണം കൈയാളുന്നവരാണ് രാജ്യത്തിന്റെ മഹത്തായ ചരിത്രം തിരുത്താന്‍ ശ്രമിക്കുന്നതെന്നും വ്യാജ ചരിത്ര നിര്‍മിതിയെ പ്രതിരോധിക്കാന്‍ പ്രാദേശിക ചരിത്രരചനകളുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഡി വിമല അവാര്‍ഡ് ഏറ്റുവാങ്ങി. ഡോ.കെ.കെ.എന്‍ കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വി.വി പ്രീത, എം.എസ് നാരായണന്‍, ഒ.വി നാരായണന്‍, ആര്‍ അജിത, സി.വി കുഞ്ഞിരാമന്‍, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."