വസ്ത്രഗ്രാമം പദ്ധതിക്ക് കരുളായിയില്‍ തുടക്കമായി
കരുളായി: വസ്ത്രഗ്രാമം പദ്ധതിക്ക് കരുളായി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയും ജന്‍ശിക്ഷണ്‍ സസ്ഥാനും സംയുക്തമായാണ് കരുളായിലെ പട്ടിക വര്‍ഗ്ഗ കോളനിയിലെ വനിതകള്‍ക്കാണ് വസ്ത്ര നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നത്.
ആദ്യഘട്ടം കരുളായി പള്ളിപ്പടി മദ്റസയിലും ര@ാം ഘട്ടം മു@ക്കടവ് കോളനിയിലുമാണ് നടപ്പിലാക്കുക. നിലവില്‍ വലിയപുള്ളി, ചെറിയപുള്ളി, കൊട്ടുപാറ എന്നീ കോളനിയിലെ അന്‍പതോളം വനിതകള്‍ക്കാണ് കരുളായിയില്‍ പരിശീലനം നല്‍കുന്നത്. വസ്ത്രഗ്രാമം എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി.വി അബ്ദുല്‍വഹാബ് എം.പി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അസൈനാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സെറീന മുഹമ്മദാലി, ഇസ്മായില്‍ മൂത്തേടം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ ഷെരീഫ, കെ മനോജ്, വി ഉമ്മര്‍ക്കോയ, ഷീബ പൂഴിക്കുത്ത്, പി.എച്ച് ആയിശ, എന്‍.കെ സുകുമാരി, കദീജ ഉസ്മാന്, രാഷ്ട്രീയ സംസ്ക്കാരിക രംഗത്തെ പ്രവര്‍ത്തകരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."