HOME
DETAILS

അമിയോ തുടക്കത്തില്‍ പെട്രോളില്‍ മാത്രം

  
backup
May 10 2016 | 06:05 AM

%e0%b4%85%e0%b4%ae%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d
ഫോക്‌സ് വാഗന്റെ ഒരു ഡീസല്‍ കോംപാക്ട് സെഡാന്‍ വാങ്ങണമെന്ന് കരുതി കാത്തിരിക്കുന്നവര്‍ അല്‍പ്പം നിരാശരാകേണ്ടി വരും. കാരണം അമിയോ തുടക്കത്തില്‍ പെട്രോളില്‍ മാത്രം മതിയെന്നാണ് ഫോക്‌സ് വാഗന്റെ തീരുമാനം. 2106 ല്‍ ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി അവതരിപ്പിച്ച അമിയോ അടുത്തു തന്നെ ഷോറൂമുകളില്‍ എത്തും. ഇന്ത്യയില്‍ വാഹനം വില്‍ക്കുന്നതിനാവശ്യമായ ഹോമോലോഗേഷന്‍ നടപടികള്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോളോയിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായാണ് അമിയോ എത്തുക. 75 ബി. എച്ച്. പി പവര്‍ ഉള്ളതാണ് ഈ എഞ്ചിന്‍. പോളോയിലും വെന്റോയിലും ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന് കീഴില്‍തന്നെയുള്ള സ്‌കോഡയുടെ റാപ്പിഡിലും ഉപയോഗിക്കുന്ന ഇ. എ 189 എന്ന ഡീസല്‍ എഞ്ചിനാണ് അമിയോയുടെ ഡീസല്‍ മോഡലില്‍ സ്ഥാനം പിടിക്കാന്‍ പോകുന്നത്. എന്നാല്‍ ഈ എഞ്ചിന്‍ അടുത്തുതന്നെ പരിഷ്‌കരിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. അമിയോയില്‍ പരിഷ്‌കരിച്ച എഞ്ചിന്‍ മതിയെന്ന തീരുമാനത്തെതുടര്‍ന്നാണ് തല്‍ക്കാലം ഡീസല്‍ വേണ്ടെന്ന തീരുമാനത്തില്‍ ഫോക്‌സ് വാഗണ്‍ എത്തിയത്. പുതിയ ടര്‍ബോ ചാര്‍ജറുമായി എത്തുന്ന പരിഷ്‌കരിച്ച ഇ. എ 189 എഞ്ചിന്റെ പവറിലും മാറ്റമുണ്ട്. നിലവിലെ 105 ല്‍ നിന്ന് 112 ബി. എച്ച്. പിയായി പവര്‍ ഉയരും. അടുത്തിടെ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ പാലിക്കാന്‍ സോഫ്റ്റ് വെയറില്‍ കൃത്രിമം കാണിച്ചതിന് ആരോപണ വിധേയമായ കമ്പനി തങ്ങളുടെ പുതിയ മോഡലുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പു നല്‍കുന്നുണ്ട്. ഡിസയര്‍, ടാറ്റയുടെ സെസ്റ്റ്, ഫോര്‍ഡ് ഫിഗോ ആസ്പയര്‍, ഹോണ്ട എമെയ്‌സ് എന്നിവയോടായിരിക്കും ഫോക്‌സ് വാഗന്റെ കോംപാക്ട് സെഡാന് മത്സരിക്കേണ്ടി വരിക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി ചിത്രം തെളിഞ്ഞു;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  a few seconds ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  29 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  35 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago