മഞ്ചേരി മെഡി.കോളജില്‍ പി.ജി കോഴ്‌സ് ആരംഭിക്കാന്‍ ശിപാര്‍ശ ചെയ്യും
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിലെ നോണ്‍ക്ലിനിക്കല്‍ വിഭാഗങ്ങളില്‍ പി.ജി കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാറിനോടു ശിപാര്‍ശ ചെയ്യുമെന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. മോഹനന്‍ പറഞ്ഞു.അനാട്ടമി, പാത്തോളജി, മൈക്രോബയോളജി, ഫാര്‍മോക്കോളജി, ഫോറിന്‍സിക് മെഡിസിന്‍, കമ്യൂനിറ്റി മെഡിസിന്‍ തുടങ്ങിയ നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളില്‍ പി.ജി കോഴ്‌സ് കൂടി തുടങ്ങുന്നതോടെ ഭാവിയില്‍ ഡോക്ടര്‍മാരുടെ കുറവു പരിഹരിക്കാന്‍ സഹായകമാവും. ഇതു സംബന്ധിച്ചുള്ള പ്രൊപ്പോസല്‍ സര്‍ക്കാറിന് അടുത്തു തന്നെ സമര്‍പ്പിക്കും. തുടര്‍ന്നു മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയുടെ അംഗീകാരവും എം.സി.ഐയുടേയും പരിശോധനകളും പൂര്‍ത്തികരിച്ചു കഴിഞ്ഞാല്‍ പി.ജികോഴ്‌സുകള്‍ തുടങ്ങുന്നതു സംബന്ധിച്ച കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ നടപടികള്‍ കൈക്കൊള്ളും.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഞ്ചാംഘട്ട പരിശോധനകളുടെ മുന്നോടിയായി കുറവുകള്‍ പരിഹരിക്കുന്നതിനുവേണ്ട നടപടികള്‍ വേഗത്തിലാക്കാനാണ് ആദ്യശ്രമം. ഇതിന്റെ ഭാഗമായി ഫാക്കല്‍റ്റി കുറവുകള്‍ പരിഹരിക്കും.അതിനായി മെഡിക്കല്‍ കോളജിലെ എല്ലാ വിഭാഗങ്ങളിലേയും ഒഴിവുകള്‍ സംബന്ധിച്ചു വിവരങ്ങള്‍ ശേഖരിക്കാന്‍ അതാതു വിഭാഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കുറവുകള്‍ കണ്ടെത്തിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിനു സമര്‍പ്പിക്കും. എം.സി.ഐ പരിശോധനയുടെ മുന്നോടിയായി ഇത്തരം കുറവുകള്‍ പരിഹരിച്ചാലെ പി.ജി കോഴ്‌സുകള്‍ സംബന്ധിച്ച് കൂടുതല്‍ ആവശ്യങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ വെക്കാനാവു. അഞ്ചാംഘട്ട പരിശോധനകള്‍ക്കു മുമ്പായി പൂര്‍ത്തികരിക്കേണ്ട സൗകര്യങ്ങളുടെ ലിസ്റ്റ് എം.സി.ഐ പുറത്തിറക്കിയിട്ടുണ്ട്.
ഫാക്കല്‍റ്റി കുറവിനു പുറമെ ഡോക്ടര്‍മാരില്ലാത്തതാണു വെല്ലുവിളിയായി നിലനില്‍ക്കുന്നത്. 17 ഡോക്ടര്‍മാരെ പുതുതായി നിയമിക്കാന്‍ കഴിഞ്ഞ ദിവസം ഡി.എം.ഇ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി പീഡിയാട്രിക്‌സ്, അനാട്ടമി വിഭാഗങ്ങളില്‍ പ്രൊഫസര്‍മാര്‍ ഇന്നലെ നിയമിതരായി. വിദ്യാര്‍ഥികളുടെ താമസ സൗകര്യങ്ങളാണു മറ്റൊരു പ്രധാന പ്രശ്‌നം.
പുതിയ ഹോസ്റ്റല്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കിയതായും പ്രിന്‍സിപ്പല്‍ മോഹനന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."