വഖഫ് സ്വത്തുക്കള്‍ സമൂഹത്തിന്റെ ഉന്നമനത്തിന് ഉപയോഗപ്പെടുത്തണം: റഷീദലി തങ്ങള്‍
കോട്ടയം: വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ട് പോകാന്‍ പാടില്ലെന്നും അത് നാടിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിന് ഉപയോഗപ്പെടുത്തണമെന്നും കേരളാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍.
താഴത്തങ്ങാടി മുസ്‌ലിം ജമാഅത്ത് നിര്‍മിക്കുന്ന മള്‍ട്ടിപര്‍പ്പസ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്റ് കമ്യൂണിറ്റി ഹാളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് ഇല്ലിക്കല്‍ ജുംആ മസ്ജിദിനു സമീപം നടന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.
താഴത്തങ്ങാടി മുസ്‌ലിം ജമാഅത്തിന്റെ ഈ പദ്ധതിക്കു വേണ്ടുന്ന പിന്തുണ വഖഫ് ബോര്‍ഡില്‍ നിന്നും ഉണ്ടാകും.അതിനു വേണ്ടുന്ന റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും റഷീദലി ശിഹാബ് തങ്ങള്‍ നിര്‍ദേശിച്ചു.
സമ്മേളനത്തിന്റെ ഉദ്ഘാടന ശേഷം റഷീദലി ശിഹാബ് തങ്ങള്‍ വി.കെ ഷംസുദ്ദീനില്‍ തുക സ്വീകരിച്ച് ഫണ്ടുദ്ഘാടനവും നിര്‍വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു. മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് കെ.ഇ ബഷീര്‍ മേത്തര്‍ ബ്രോഷര്‍ ഏറ്റുവാങ്ങി.
താഴത്തങ്ങാടി മുസ്‌ലിം ജമാഅത്തും പള്ളിയും ജനങ്ങളുടെ ഹൃദയത്തിലെ പൊതുവികാരമാണ്. പള്ളിയുടെ ശില്‍പ ചാരുത നിലനിര്‍ത്താനും പരിപാലിക്കാനും അത് സ്വാഭവികമായി സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.താഴത്തങ്ങാടി ജമാഅത്ത് പ്രസിഡന്റ് അഡ്വ.നവാബ് മുല്ലാടം അധ്യക്ഷനായിരുന്നു.
ഹാഫിസ് മുഹമ്മദ് കുമ്മനം ഖിര്‍അത്ത് നടത്തി. താഴത്തങ്ങാടി ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് സിറാജുദ്ദീന്‍ ഹസനി അനുഗ്രഹ പ്രഭാഷണം നടത്തി. ജമാഅത്ത് ട്രഷറര്‍ കെ കെ അബ്ദുല്‍ നാസര്‍ പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ അബ്ദുല്‍കരിം, വിവിധ ജമാഅത്ത്കളിലെ ഇമാമുമാരായ ഹാഫിസ് ഫൈസല്‍ കാസിമി, അബ്ദുല്‍ റഷീദ് മന്നാനി,ഷെഫീഖ് സഖാഫി,കെ എസ് ഷെമീര്‍ സഖാഫി,അനസ് അല്‍ ഹസനി,മുഹമ്മദ് നൗഫല്‍ കാസിമി, ഷിയാസ് അംജദി, കെ.എസ് കുഞ്ഞുമൊയ്ദീന്‍ മുസ്‌ലിയാര്‍,എ മാഹീന്‍ അബൂബക്കര്‍ ഫൈസി,അന്‍സാരി മൗലവി ബാഖവി,സാലിഹ് അസ്ഹരി, കോട്ടയം നഗരസഭാ കൗണ്‍സിലര്‍ കുഞ്ഞുമോന്‍ കെ മേത്തര്‍,ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എം.എസ് ബഷീര്‍,തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ എം.എം ഖാലിദ്, ് എ.എസ് തല്‍ഹത്ത് , സെക്രട്ടറി സി.എം യൂസഫ് ,ജോയിന്റ് സെക്രട്ടറി എം.എ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."