കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ വീണ്ടും ലോ ഫ്ളോര്‍ ബസ് അപകടം
തൃശൂര്‍: കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ ലോ ഫ്ളോര്‍ ബസ് നിയന്ത്രണം വിട്ട് സ്റ്റാന്റിലേക്ക് കയറി. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസാണ് അപകടത്തില്‍ പെട്ടത്. റാം ചാടിക്കടന്ന ബസ് സ്റ്റാന്‍ഡിലെ തൂണില്‍ ഇടിച്ച് നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ് നിയന്ത്രണം വിട്ട് വരുന്നത് കണ്ട് യാത്രക്കാര്‍ ഓടിമാറി. ബസ് നിര്ത്തിയിടുന്നതിനിടയില് ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. ഒന്നര വര്‍ഷം മുന്‍പ് സമാനരീതിയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് അന്ധ ക്രിക്കറ്റര്‍മാര്‍ മരിച്ചിരുന്നു. പാലക്കാട് നിന്നത്തെിയ ലോ ഫ്ളോര്‍ വോള്‍വോ ബസാണ് അന്ന് അപകടത്തില്‍ പെട്ടത്. പ്ലാറ്റ് ഫോമില്‍ നിന്ന് പിറകോട്ടു പോയ ബസ് സ്റ്റേഷന് മാസ്റ്ററുടെ ഓഫിസിനു മുന്നില്‍ നിന്നിരുന്ന യാത്രക്കാരെ ഇടിക്കുകയായിരുന്നു. സ്റ്റേഷന് മാസ്റ്ററുടെ ഓഫിസും ജീവനക്കാരുടെ ഡ്രസിംങ് റൂമും തകര്‍ത്താണ് ബസ് നിന്നത്. ഇന്നലെ നടന്ന അപകടത്തില്‍ തലനാരിഴക്കാണ് അപകടം ഒഴിവായതെന്ന് യാത്രക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."