HOME
DETAILS
MAL
നവരാത്രിക്ക് തെലങ്കാന സര്‍ക്കാര്‍ ദേവിക്ക് കാഴ്ച്ച വെക്കുന്നത് 3 കോടിയുടെ സ്വര്‍ണകിരീടം
backup
October 08 2016 | 11:10 AM
ഹൈദരാബാദ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വാറങ്കല്‍ ക്ഷേത്രത്തിലെ ഭദ്രകാളി വിഗ്രഹത്തില്‍ ചാര്‍ത്താന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കാണിക്കയായി നല്‍കുന്നത് 11.7 കിലോഗ്രാം സ്വര്‍ണത്തില്‍ നിര്‍മ്മിച്ച കിരീടം.
തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി പ്രക്ഷോഭം നടന്നപ്പോള്‍ സംസ്ഥാനം രൂപീകൃതമായാല്‍ ദേവിയ്ക്ക് സ്വര്‍ണകിരീടം കാണിക്കയായി നല്‍കുമെന്ന് ചന്ദ്രശേഖര്‍ റാവു നേര്‍ന്നിരുന്നു.
മൂന്ന് കോടിയലധികമാണ് കിരീടത്തിന്റെ മൂല്യം. നാളെ കിരീടം ക്ഷേത്രത്തില്‍ സമര്‍പ്പിക്കും.
സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ജിആര്‍ടി ജ്വല്ലേഴ്സ് ആണ് കിരീടം നിര്‍മ്മിച്ചത്. കിരീടം കാണാന്‍ മുഖ്യമന്ത്രി ജ്വല്ലറിയിലെത്തിയിരുന്നു.
2015 ല്‍ മതഘോഷയാത്രയുടെ പേരില്‍ റാവു കോടികള്‍ ചെലവഴിച്ചത്് ഏറെ വിവാദങ്ങള്‍ക്കിടവരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."