സഹോദയ സ്‌കൂള്‍ കലോത്സവം 14 മുതല്‍
കോട്ടയം: സഹോദയ സി.ബി.എസ്.ഇ സ്‌കൂള്‍ കലോത്സവത്തിന് 14 ന് തുടക്കം. മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ സ്‌കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ കോട്ടയം, ഇടുക്കി,പത്തനംതിട്ട,ആലപ്പുഴ, എറണാകുളം ജില്ലകളിലെ 119 സ്‌കൂളുകള്‍ പങ്കെടുക്കും.
14 മുതല്‍ രണ്ടു വരെയാണ് കലോത്സവം. 150 ഇനങ്ങളിലായി ഏകദേശം എണ്ണായിരത്തില്‍പ്പരം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. നാലു വിഭാഗങ്ങളിലായാണു മത്സരം നടക്കുക. കാറ്റഗറി ഒന്നില്‍ എട്ടു മുതല്‍ ഒന്‍പതു വയസുവരെയുള്ളവരും. കാറ്റഗറി രണ്ടില്‍ പത്തു മുതല്‍ 12 വയസുവരെയുള്ളവരും 13 മുതല്‍ 15 വയസുവരെയുള്ളവര്‍ കാറ്റഗറി മൂന്നില്‍ പങ്കെടുക്കുമ്പോള്‍ കാറ്റഗറി നാലില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ മത്സരിക്കും.
കഥ, കവിത,ഉപന്യാസം,ചിത്ര രചന, കാര്‍ട്ടൂണ്‍,പെയിന്റിംഗ്, പവര്‍ പോയിന്റ്, പോസ്റ്റര്‍ , ഡിജിറ്റല്‍ പെയിന്റിംഗ് ബാന്റ് മേളം തുടങ്ങിയ ഇനങ്ങളാണ് ആദ്യ ദിനത്തില്‍ നടക്കുക.
എ ഗ്രേഡോടെ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കും. കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സഹോദയ പ്രസിന്റ് ബെന്നി ജോര്‍ജ്ജ്, സെക്രട്ടറി റവ.ഫാ.സ്‌കറിയ എതിരേറ്റ് സി.എം.ഐ, ജനറല്‍ കണ്‍വീനര്‍ സുജ കെ. ജോര്‍ജ്ജ്, ബിനു ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."