ശാന്തിഗിരി ആശ്രമ സ്നേഹസംഗമം
ഹരിപ്പാട്: ശാന്തിഗിരി ആശ്രമത്തിന്റെ സ്നേഹസംഗമങ്ങള്‍ നാടിനെ ശുദ്ധീകരിക്കുമെന്ന് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി. ശാന്തിഗിരി ആശ്രമം ഹരിപ്പാട് ബ്രാഞ്ച് 32-ാം സന്യാസദീക്ഷ വാര്‍ഷികത്തോടനുബന്ധിച്ചുള്ള നവതി സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഇന്ന് നാടിനെ കവര്‍ന്ന് തിന്നുന്ന കാന്‍സറാണ് വര്‍ഗ്ഗീയത. സഹജീവികളോടുള്ള സ്നേഹം ഇല്ലാതായിരിക്കുന്നു. സ്വന്തം മാതാപിതാക്കളെ ധര്‍മ്മ സ്ഥാപനങ്ങളില്‍ ഉപേക്ഷിക്കുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ ലോകമെമ്പാടും ശാന്തിഗിരി നടത്തുന്ന സ്നേഹസംഗമങ്ങളുടെ പ്രസക്തി ഏറുന്നു.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ രജനി സി യുടെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമത്തില്‍ സ്വാമി അര്ച്ചിത്ജ്ഞാന തപസ്വി , സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ബബിതാ ജയന്, ജോബിന് പെരുമാള്‍, ഹരികൃഷ്ണന്, സുരേഷ് കൃഷ്ണ, ചന്ദ്രമോഹന് പി, ബിജു സി, ഡോ.ദിവ്യ ചന്ദ്രന്, യശോധരന് പി, സലിം പി, രമേശ് രാഘവന്, സുപ്രിയ ഉല്ലാസ് തുടങ്ങിയവര്‍ പങ്കെടുത്തു. വേണുഗോപാല്‍ സി മേനോന് സ്വാഗതവും, അജിത് ജി പിള്ള കൃതജ്ഞതയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."