HOME
DETAILS
MAL
സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉറപ്പായി: പി.കെ കുഞ്ഞാലിക്കുട്ടി
backup
May 10 2016 | 08:05 AM
നടുവണ്ണൂര്‍: കേരള ജനത ജനവിധിക്ക് മുന്‍പു തന്നെ തീരുമാനമെടുത്തുകഴിഞ്ഞെന്നും സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉറപ്പായെന്നും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പര്യടന പരിപാടിയില്‍ സംബന്ധിക്കുന്ന ജനസമുദ്രം ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയുടെ സമാപന പൊതുമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എച്ച് സുരേന്ദ്രന് അധ്യക്ഷനായി. യു.സി രാമന്, അഹമ്മദ് കുട്ടി ഉണ്ണികുളം, നിജേഷ് അരവിന്ദ്, കാവില്‍ പി.മാധവന്, ഒ.കെ അമ്മത്, സാജിദ് നടുവണ്ണൂര്‍, ദിനേശ് മണി, എം പോക്കര് കുട്ടി മാസ്റ്റര്‍, എം.കെ അബ്ദുസ്സമദ്, കെ അഹമ്മദ് കോയ മാസ്റ്റര്‍, എ.കെ അബൂബക്കര്‍, ചേലേരി മമ്മുക്കുട്ടി, ബഷീര്‍ മറയത്തിങ്ങല്‍, നിസാര്‍ ചേലേരി, വി.പി പോക്കര്‍കുട്ടി, കെ.സി കുഞ്ഞികൃഷ്ണന് നായര്‍, റസാഖ് വാകയാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."