എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഇന്റര്‍കോണ്‍ ഇന്ന് പെരുമ്പാവൂരില്‍
പെരുമ്പാവൂര്‍: എസ്.കെ.എസ്.എസ്.എഫ് ജില്ല ഇന്റര്‍കോണ്‍ ഇന്ന് ഉച്ചക്ക് രണ്ടു മുതല്‍ രാത്രി ഒന്‍പത് വരെ പെരുമ്പാവൂര്‍ മുടിക്കല്‍ അല്‍മുമ്പാറക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നൗഫല്‍ കുട്ടമശ്ശേരി പതാക ഉയര്‍ത്തും.
ഉദ്ഘാടനം മാടവന മന്‍സൂര്‍ ഹാജി നിര്‍വഹിക്കും. ജില്ല പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഇഹ്‌സാന്‍ നമ്മുടെ സംഘടന എന്ന വിഷയം അബ്ദുറസാഖ് പുതുപൊന്നാനിയും ഡൈനാമിക് ലീഡര്‍ഷിപ്പ്, എഫക്ടീവ് മീറ്റിങ്, ഓഫിസ് ഡോക്യുമെന്റേഷന്‍ എന്ന വിഷയം റഷീദ് മാസ്റ്റര്‍ കബ്ലക്കാട് അവതരിപ്പിക്കും. തുടര്‍ന്ന് ഡെലിഗേറ്റ് പാര്‍ലമെന്റില്‍ വിവിധ വിംഗുകളുടെ റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും നടക്കും.
വൈകിട്ട് ഏഴിന് ക്യാംപിനു സമാപനം കുറിച്ച് 'സ്‌നേഹത്തണല്‍ പ്രവര്‍ത്തകനൊരു കൈത്താങ്ങ് ' ജില്ലാ നേതൃസംഗമം നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസന്‍ ഫൈസി അധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. സമസ്തയുടേയും, പോഷക സംഘടകളുടേയും ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷര്‍, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന നേതൃസംഗമത്തില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈ. പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും.
ജില്ലാ ഓര്‍ഗനെറ്റ് സമിതിയാണ് ഇന്റര്‍കോണ്‍ വിഭാഗനം ചെയ്തുട്ടുള്ളത്. ക്യാംപ് അമീര്‍ അബ്ദുള്‍ഖാദര്‍ ഹുദവിയും, ഡയറക്ടര്‍ മുഹമ്മദ് ഹസീമുമാണ്. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഭാരവാഹികള്‍, സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍, മേഖല പ്രസിഡന്റ്, സെക്രട്ടറി, ട്രഷററര്‍ തുടങ്ങി രജിസ്റ്റര്‍ ചെയ്ത അംഗങ്ങളാണ് ഇന്റര്‍കോണില്‍ പങ്കെടുക്കേണ്ടതെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി പി.എം ഫൈസല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."