ബലൂച് ഉന്നയിച്ചാല്‍ മാവോയിസ്റ്റ് വിഷയം ചര്‍ച്ചയാക്കുമെന്ന് പാക് ഭീഷണി
വാഷിങ്ടണ്‍: ബലൂചിസ്ഥാനിലെ വിഷയം ഇനിയും ഇന്ത്യ ഉന്നയിച്ചാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളും മാവോയിസ്റ്റ് വിഷയവും ഉന്നയിക്കുമെന്ന് പാകിസ്താന്റെ ഭീഷണി. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പ്രത്യേകദൂതനായി വാഷിങ്ടണില്‍ എത്തിയ മുഷാഹിദ് ഹുസൈന്‍ ആണ് ബലൂച് വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാക്കിയ ഇന്ത്യയ്‌ക്കെതിരേ ഭീഷണിയുമായി രംഗത്തുവന്നത്.
ഇന്ത്യ ബലൂച് വിഷയം ഉന്നയിച്ചാല്‍ മാവോയിസ്റ്റ്, ഖലിസ്ഥാന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ എന്നിവ അന്താരാഷ്ട്രതലത്തില്‍ തങ്ങള്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അങ്ങനെ ചെയ്യുന്നത് അയല്‍രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടുന്നത് പോലെയാണെന്നും എന്നാല്‍ ഇന്ത്യയാണ് കളിയുടെ നിയമങ്ങള്‍ മാറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു. കശ്മിര്‍ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണ തേടാനാണ് പാക് പ്രധാനമന്ത്രിയുടെ ദൂതന്‍ വാഷിങ്ടണില്‍ എത്തിയത്. കശ്മിര്‍ വിഷയത്തില്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കിയാണ് അദ്ദേഹം യു.എസില്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍ കശ്മിരില്‍ പാകിസ്താന്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് കൂടുതല്‍ തെളിവ് നല്‍കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
കശ്മിര്‍ വിഷയത്തില്‍ അമേരിക്ക ഇടപെടണമെന്ന് ആവര്‍ത്തിച്ച പാക് പ്രതിനിധി അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. കാബൂളില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടേയും യു.എസിന്റേയും പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ പാകിസ്താന് കഴിയുമെന്നായിരുന്നു സെയ്ദിന്റെ മുന്നറിയിപ്പ്.
കാബൂളിലേക്കുള്ള സമാധാനത്തിന്റെ പാത കശ്മിരിലാണ് ഉള്ളത്. സമാധാനത്തെ കുറിച്ച് പറയുമ്പോള്‍ അത് ചില പ്രദേശങ്ങളില്‍ മാത്രമായി ഒതുക്കി നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.
കശ്മിര്‍ വിഷയം പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ തയാറാണെന്നും പരസ്പര വിശ്വാസം നേടിയെടുക്കാനും പാകിസ്താന്‍ എന്തിനും തയാറാണെന്നും സെയ്ദ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."