HOME
DETAILS

മൂന്ന് പൊലിസുകാരെ കോടതി കഠിനതടവിന് ശിക്ഷിച്ചു

  
backup
October 08 2016 | 18:10 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf

 

പട്യാല: 23 വര്‍ഷങ്ങള്‍ക്കുമുന്‍പു നടന്ന സംഭവത്തില്‍ പഞ്ചാബില്‍ മൂന്ന് പൊലിസ് ഉദ്യോഗസ്ഥരെ സി.ബി.ഐ കോടതി ശിക്ഷിച്ചു. മോഷണ കുറ്റമാരോപിച്ചു പിടികൂടിയ നാലുസ്ത്രീകളുടെ നെറ്റിയില്‍ മോഷ്ടാക്കളാണെന്ന് എഴുതിവച്ചതാണു വിധിയിലേക്കു നയിച്ച സംഭവം.
എസ്.പി സുഖ്‌ദേവ് സിങ് ചിന്ന, എസ്.ഐ നരേന്ദര്‍ സിങ് മല്ലി, എ.എസ്.ഐ കന്‍വാല്‍ജിത് സിങ് എന്നിവര്‍ക്കെതിരേയാണ് കേസ്.
സംഭവം വിവാദമായതോടെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വമേധയാ കേസെടുക്കുകയും അന്വേഷണം നടത്താന്‍ സി.ബി.ഐയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇന്നലെയാണ് ഇതുസംബന്ധിച്ചു കോടതി വിധി പുറപ്പെടുവിച്ചത്. പൊലിസുകാര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ബല്‍ജിന്തര്‍ സിങ്ങാണു മൂന്നുപേര്‍ക്കു കഠിനതടവു വിധിച്ചത്. എസ്.പിക്കും എസ്.ഐക്കും മൂന്നുവര്‍ഷവും എ.എസ്.ഐക്ക് ഒരു വര്‍ഷവുമാണു തടവ്.
1993 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇത് പഞ്ചാബ് പൊലിസിനെതിരേ വന്‍പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഒരു പഴ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് അമൃത്സര്‍ പൊലിസ് നാലുസ്ത്രീകളെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന്, സ്റ്റേഷനിലെത്തിച്ച ഇവരുടെ നെറ്റിയില്‍ തങ്ങള്‍ മോഷ്ടാക്കളാണെന്ന് പൊലിസുകാര്‍ എഴുതിവച്ചു. കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഇത് ഷാളുകൊണ്ടു മറച്ചിരുന്നു.
എന്നാല്‍, ഇവരിലൊരാള്‍ ഷാള്‍ മാറ്റി തങ്ങളുടെ തലയില്‍ മോഷ്ടാക്കളെന്ന് എഴുതിയത് ജഡ്ജിയെ കാണിച്ചു. ഇതു ദേശീയതലത്തില്‍ തന്നെ വന്‍ വിവാദമാകുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 minutes ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  33 minutes ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  an hour ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  an hour ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  an hour ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  an hour ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  2 hours ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  2 hours ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  2 hours ago