മംഗളൂരുവില്‍ വിഷമീന്‍ കഴിച്ച 200ഓളം പേര്‍ ചികിത്സ തേടി
മംഗളൂരു: വിഷമീന്‍തല കഴിച്ച 200 പേര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കെമ്പേരി (റെഡ് സ്‌നാപ്പര്‍), തോണ്ടി (പഫര്‍) എന്നീ ഇനത്തില്‍പെട്ട മീനുകളുടെ തല കഴിച്ചവരാണു ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. പ്രാഥമിക ചികിത്സനല്‍കിയശേഷം ഇവരെ വിട്ടയച്ചു.
മംഗളൂരു, ഉഡുപ്പി മേഖലയിലുള്ളവര്‍ക്കാണു ശാരീരികാസ്വാസ്ഥ്യമുണ്ടായത്. 'സിഗോറ്റേറിയ' എന്ന അസുഖമാണ് ഇവര്‍ക്ക് ബാധിച്ചതെന്ന് മംഗളൂരു താലൂക്ക് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയില്‍നിന്ന് കൊച്ചിവഴി ഇറക്കുമതി ചെയ്ത മീനാണ് ഇവര്‍ കഴിച്ചതെന്നു സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) മംഗളൂരു മേഖലാ ഓഫിസ് ഡെപ്യൂട്ടി ഡയരക്ടര്‍ എസ്. അശോക്കുമാര്‍ പറഞ്ഞു.
ഫാക്ടറിയിലെ ജീവനക്കാരും ചികിത്സ തേടിയവരിലുണ്ടെന്നാണു വിവരം.
മംഗളൂരുവിലെ കൊണാജെയിലുള്ള ഫാക്ടറിയില്‍ സംസ്‌കരിച്ച ശേഷം ബാക്കിവന്ന മത്സ്യത്തലകള്‍ പ്രാദേശിക കച്ചവടക്കാര്‍ വാങ്ങിവില്‍ക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണമാരംഭിച്ചു.
ഫാക്ടറിയില്‍നിന്നു മീന്‍തലകള്‍ വാങ്ങിയ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."