സ്വാശ്രയമെഡിക്കല്‍ പ്രവേശനം: നിയമനിര്‍മാണം നടത്താനുള്ള സാധ്യതകള്‍ ആരായുമെന്ന് മന്ത്രി
കൊച്ചി: സ്വാശ്രയമെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്താനുള്ള സാധ്യതകള്‍ ആരായുമെന്ന് മന്ത്രി കെ.കെ ഷൈലജ. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍.
അടുത്തവര്‍ഷം നീറ്റില്‍ നിന്നായിരിക്കും പ്രവേശനം നടത്തുക. ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ട്. ഇത് പരിഗണിച്ചാണ് നിയമനിര്‍മാണം നടത്താനുള്ള സാധ്യതകള്‍ ആരായുന്നതെന്ന് അവര്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് സാമ്പത്തിക നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആറ് സ്വാശ്രയ കോളജുകളുമായി കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ 20 സ്വാശ്രയ മെഡിക്കല്‍ കോളജുമായി കരാര്‍ ഉണ്ടാക്കുകയും 1150 മെറിറ്റ് സീറ്റുകള്‍ സര്‍ക്കാര്‍ വരുതിയിലാക്കികഴിഞ്ഞിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ വിജയമാണ്. കോഴിക്കോട് കെ.എം.സി.ടി, പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് എന്നിവയുടെ അമിതഫീസ് കുറയ്ക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ വൈകിയവേളയില്‍ ഹരജിയില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് സുപ്രിം കോടതി ചൂണ്ടികാട്ടിയത്.
വൈകിയവേളയില്‍ എന്ന സുപ്രിം കോടതിയുടെ പരമാര്‍ശം സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതല്ലെന്നാണ് തന്റെ വിശ്വാസമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."